കോഹ്‌ലിയുടെ വാദങ്ങളില്‍ പ്രതികരിക്കേണ്ടതില്ലെന്ന് ബിസിസിഐ, കാരണം

വിരാട് കോഹ്‌ലിയുടെ പ്രസ് കോണ്‍ഫറന്‍സിലെ വിവാദ പരാമര്‍ശങ്ങളില്‍ ഇതുവരെ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിയുടെ പ്രസ് കോണ്‍ഫറന്‍സിലെ വിവാദ പരാമര്‍ശങ്ങളില്‍ ഇതുവരെ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ട് ബിസിസിഐ മൗനം പാലിക്കുന്നു എന്നത് സംബന്ധിച്ച സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

ബിസിസിഐ കൈകാര്യം ചെയ്യും എന്ന പ്രതികരണമാണ് സൗരവ് ഗാംഗുലിയെ സമീപിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ വിഷയത്തില്‍ പ്രസ്താവനകളും പ്രസ് കോണ്‍ഫറന്‍സും നടത്തേണ്ടെന്ന തീരുമാനത്തിലാണ് ബിസിസിഐ എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രസ്താവനയും പ്രസ് കോണ്‍ഫറന്‍സും ഈ വിഷയത്തില്‍ വേണ്ട

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ജയ് ഷായും മറ്റ് ഉന്നത വൃത്തങ്ങളും സൂം കോളിലൂടെ വിഷയം ചര്‍ച്ച ചെയ്തതായാണ് സൂചന. പ്രസ് കോണ്‍ഫറന്‍സിലെ കോഹ് ലിയുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ പ്രസ്താവനയും പ്രസ് കോണ്‍ഫറന്‍സും ഈ വിഷയത്തില്‍ വേണ്ടെന്ന തീരുമാനത്തിലാണ് എത്തിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര മുന്‍പില്‍ നില്‍ക്കുന്ന ഈ സമയം ടീമിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ബിസിസിഐയുടെ നീക്കമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ ടീമിനെ ബാധിച്ചിട്ടുണ്ട്. ഇനി ബിസിസിഐയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായാല്‍ അതിനെ തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ടീമിന്റെ ആത്മവീര്യത്തെ അത് ബാധിച്ചേക്കും. 

വിരാട് കോഹ് ലിയുമായി ഗാംഗുലിയും ജയ് ഷായും അടുത്ത് തന്നെ സംസാരിക്കാനുള്ള സാഹചര്യവും ഇല്ല. ബിസിസിഐ പ്രോട്ടോക്കോള്‍ അനുസരിച്ച് സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ഉള്ള കളിക്കാര്‍ ബോര്‍ഡിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും എതിരെ പരസ്യമായി വിമര്‍ശനം ഉന്നയിക്കരുത് എന്നാണ്. പ്രസ് കോണ്‍ഫറന്‍സില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് കോഹ്‌ലിയുടെ പ്രതികരണം എന്നതിനാല്‍ ബിസിസിഐ പ്രോട്ടോക്കോളിന് എതിരാവുമോ എന്നും വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com