ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; മെഡല്‍ ഉറപ്പിച്ച് ശ്രീകാന്ത്, നേട്ടം തൊടുന്ന നാലാമത്തെ ഇന്ത്യക്കാരന്‍

ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ആയിരുന്ന സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മാഡ്രിഡ്: ബാഡ്മിന്റണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിച്ച് കിഡംബി ശ്രീകാന്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിന്റെ മാര്‍ക് കാല്‍ജൗനെ തോല്‍പ്പിച്ച് ശ്രീകാന്ത് സെമിയില്‍ കടന്നു. സ്‌കോര്‍ 21-8,21-7. 

1983ലാണ് ഇന്ത്യ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മെഡല്‍ നേടിയത്. പ്രകാശ് പദുക്കോണ്‍ വെങ്കലം നേടുകയായിരുന്നു. 2019ല്‍ സായ് പ്രണീതും ഇവിടെ ഇന്ത്യക്കായി വെങ്കലം നേടി. അതേ വര്‍ഷം തന്നെ സിന്ധുവിന്റെ സ്വര്‍ണവും എത്തി. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഇവിടെ സിന്ധു. 

ആദ്യമായിട്ടായിരുന്നു നെതര്‍ലാന്‍ഡ്‌സിന്റെ കാല്‍ജൗവിനെ ശ്രീകാന്ത് നേരിടുന്നത്. ക്വാര്‍ട്ടറില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ ശ്രീകാന്തിന് കഴിഞ്ഞു. ആദ്യ ഗെയിം അധികം വിയര്‍പ്പൊഴുക്കാതെ തന്നെ ശ്രീകാന്ത് ജയിച്ചു. രണ്ടാമത്തെ സെറ്റിലും ശ്രീകാന്ത് നെതര്‍ലാന്‍ഡ്‌സ് താരത്തിന് അവസരം നല്‍കിയില്ല. 11-9 എന്ന നിലയില്‍ ലീഡ് കണ്ടെത്താനും ശ്രീകാന്തിന് കഴിഞ്ഞു. 

പിവി സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്‌

ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ആയിരുന്ന സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് തോറ്റാണ് സിന്ധു മടങ്ങിയത്. സ്‌കോര്‍ 17-21,13-21. തായ് സുവിനോട് ഇത് സിന്ധുവിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com