ധീരമായ ചെറുത്തുനില്‍പ്പ്; 'വിചിത്ര' രീതിയില്‍ ഔട്ട്; ബട്‌ലറുടെ നിര്‍ഭാഗ്യം (വീഡിയോ)

ധീരമായ ചെറുത്തുനില്‍പ്പ്; 'വിചിത്ര' രീതിയില്‍ ഔട്ട്; ബട്‌ലറുടെ നിര്‍ഭാഗ്യം (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിലും ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ദയനീയ തോല്‍വിയാണ് പിണഞ്ഞത്. 468 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 192 റണ്‍സില്‍ അവസാനിപ്പിച്ച് 275 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഓസീസ് പിടിച്ചത്.

അഞ്ചാം ദിനത്തില്‍ സമനില സ്വന്തമാക്കാനുള്ള ശ്രമം ഇംഗ്ലണ്ട് നടത്തിയിരുന്നു. ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്രിസ് വോക്‌സ്, ജോസ് ബട്‌ലര്‍ സഖ്യം ചെറുത്തു നിന്നെങ്കിലും അത് ലക്ഷ്യം കണ്ടില്ല. 105 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായ ഘട്ടത്തിലാണ് ബട്‌ലര്‍- വോക്‌സ് സഖ്യം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്.

ബട്‌ലറുടെ ചെറുത്തുനില്‍പ്പായിരുന്നു ശ്രദ്ധേയം. 207 പന്തുകള്‍ ചെറുത്ത ബട്‌ലര്‍ 26 റണ്‍സുമായി മടങ്ങി. താരത്തിന്റെ പുറത്താകലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബട്‌ലറുടെ രക്ഷാപ്രവര്‍ത്തനം ഇംഗ്ലണ്ടിന് തോല്‍വി ഒഴിവാക്കാമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. ഒന്‍പതാം വിക്കറ്റായി താരം മടങ്ങിയതിന് പിന്നാലെ പത്ത് റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേയ്ക്കും ഇംഗ്ലണ്ടിന്റെ ചെറുത്തുനില്‍പ്പും അവസാനിച്ചു.

ഹിറ്റ് വിക്കറ്റായാണ് ബട്‌ലര്‍ മടങ്ങിയത്. നിര്‍ഭാഗ്യകരമായാണ് താരം പുറത്തായത്. ജെയ് റിച്ചാര്‍സന്റെ പന്തില്‍ ഷോട്ട് കളിച്ച് റണ്ണെടുക്കാന്‍ ഓടാന്‍ ശ്രമിക്കുന്നതിനിടെ വലത് കാല്‍ സ്റ്റംപില്‍ തട്ടിയാണ് ബട്‌ലര്‍ ഹിറ്റ് വിക്കറ്റായി പുറത്തായത്. കരിയറില്‍ ആദ്യമാണ് താരം ഹിറ്റ് വിക്കറ്റായി മടങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com