വല ലക്ഷ്യമിട്ട് റയൽ മാഡ്രിഡ് അടിച്ചത് 36 ഷോട്ടുകള്‍! പക്ഷേ ഒറ്റ ഗോളും പിറന്നില്ല

വല ലക്ഷ്യമിട്ട് റയൽ മാഡ്രിഡ് അടിച്ചത് 36 ഷോട്ടുകള്‍! പക്ഷേ ഒറ്റ ഗോളും പിറന്നില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: ലാലിഗയില്‍ തുടര്‍ വിജയങ്ങളുമായി കുതിച്ച റയല്‍ മാഡ്രിഡിന്റെ മുന്നേറ്റത്തിന് കടിഞ്ഞാണ്‍. റയലിനെ ദുർബലരായ കാഡിസ് ​ഗോൾരഹിത സമനിലയിൽ തളച്ചു. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന റയലിനെ അവരുടെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവിലെത്തിയാണ് 19 സ്ഥാനത്ത് നില്‍ക്കുന്ന കാ‍ഡിസ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്.

പന്തടക്കത്തിലും മുന്നേറ്റത്തിലും എല്ലാം റയല്‍ സര്‍വാധിപത്യം പുലര്‍ത്തി. ഗോള്‍ ലക്ഷ്യമാക്കി അവര്‍ തൊടുത്തത് 36 ഷോട്ടുകള്‍. അതില്‍ ഒന്‍പത് ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റുമായിരുന്നു. പക്ഷേ കാഡിസ് പടുത്തുയര്‍ത്തിയ പ്രതിരോധ കോട്ട തകര്‍ക്കാന്‍ ഈ ഷോട്ടുകള്‍ക്കൊന്നും സാധിച്ചില്ല. കാഡിസിന്റെ ഗോള്‍ കീപ്പര്‍ ലെഡെസ്മ മികച്ച സേവുകളും നടത്തിയതോടെ റയലിന് വല ചലിപ്പിക്കാന്‍ സാധിക്കാതെ കളം വിടേണ്ടി വന്നു.

സമനില വഴങ്ങിയെങ്കിലും ഇപ്പോഴും റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ. 18 മത്സരങ്ങളില്‍ നിന്ന് 13 വിജയവും നാല് സമനിലകളും ഒരു തോല്‍വിയുമായി 43 പോയിന്റാണ് റയലിന്. സെവിയയാണ് രണ്ടാം സ്ഥാനത്ത്. കാഡിസ് നിലവില്‍ റലഗേഷന്‍ സോണിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com