ക്രിക്കറ്റ് മത്സരങ്ങള്‍ ഇനി ആമസോണില്‍ കാണാം; ഇന്ത്യക്കാര്‍ക്ക് ന്യൂ ഇയര്‍ സമ്മാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2021 12:10 PM  |  

Last Updated: 21st December 2021 12:10 PM  |   A+A-   |  

amazon_prime_new_zealand

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ന്യൂ ഇയര്‍ സമ്മാനവുമായി ആമസോണ്‍ പ്രൈം. ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഇന്ത്യയില്‍ 2022 ജനുവരി ഒന്ന് മുതല്‍ ആമസോണ്‍ പ്രൈം ആരംഭിക്കും. 

ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയാണ് ആദ്യം സംപ്രേഷണം ചെയ്യുക. ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡ് വനിതകള്‍ക്ക് എതിരായ ഇന്ത്യന്‍ വനിതകളുടെ പോരും പ്രൈമില്‍ കാണാം. 2022 നവംബറില്‍ ഇന്ത്യന്‍ പുരുഷ ടീമും ന്യൂസിലാന്‍ഡ് ടീമും ഏറ്റുമുട്ടുന്നുണ്ട്. 

ന്യൂസിലാന്‍ഡില്‍ കളിക്കുന്ന രാജ്യാന്തര പുരുഷ, വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ ആമസോണ്‍ ആയിരിക്കും സംപ്രേഷണം ചെയ്യുക. 2020 നവംബറില്‍ ഇതിനുള്ള സംപ്രേഷണാവകാശം ആമസോണ്‍ സ്വന്തമാക്കി. ലൈവിന് പുറമേ ഹൈലൈറ്റുകള്‍, ആനാലിസിസ് പ്രോഗ്രാമുകള്‍ എന്നിവയും ആമസോണില്‍ കാണാനാവും. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള കായിക ഇനം ക്രിക്കറ്റ് ആണ്. 2022ല്‍ ഞങ്ങളുടെ ക്രിക്കറ്റ് യാത്ര ആരംഭിക്കാനായതില്‍ സന്തുഷ്ടരാണ് എന്നും ആമസോണ്‍ ഇന്ത്യ പ്രതികരിച്ചു. ഏകദിന റാങ്കിങ്ങില്‍ ഒന്നാമതും ടെസ്റ്റില്‍ രണ്ടാം സ്ഥാനത്തുമാണ് ആമസോണ്‍. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസിലാന്‍ഡ് ടീമിന് ഇന്ത്യയില്‍ വലിയ ആരാധക പിന്തുണയുണ്ട്.