ഒരു പൊസിഷന്‍, 4 കളിക്കാര്‍; ആദ്യ ടെസ്റ്റിന് മുന്‍പ് ഇന്ത്യക്ക് പ്ലേയിങ് ഇലവനില്‍ തലവേദന

സൗത്ത് ആഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര ജയം ലക്ഷ്യമിട്ടാണ് കോഹ്‌ലിയുടേയും സംഘത്തിന്റേയും വരവ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സെഞ്ചൂറിയന്‍: സൗത്ത് ആഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര ജയം ലക്ഷ്യമിട്ടാണ് കോഹ്‌ലിയുടേയും സംഘത്തിന്റേയും വരവ്. എന്നാല്‍ പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കുന്നതിലെ തലവേദന കോഹ്‌ലിക്ക് മുന്‍പിലേക്ക് വീണ്ടും എത്തുകയാണ്. 

ഒരു സ്‌പോട്ടിന് വേണ്ടി നാല് കളിക്കാരാണ് മത്സരിക്കുന്നത്. രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, ശര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താനായി പോരടിക്കുന്നത്. ഒരു ഓള്‍റൗണ്ടറെ ഉള്‍പ്പെടുത്തണമോ അതോ എക്‌സ്ട്രാ ബാറ്ററെ ഉള്‍പ്പെടുത്തണോ എന്ന ചോദ്യമാണ് കോഹ് ലിക്ക് മുന്‍പില്‍ വരുന്നത്. 

ഡിസംബര്‍ 26ന് സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ ശര്‍ദുല്‍ താക്കൂര്‍ ഉള്‍പ്പെടെ 5 ബൗളര്‍മാരെയാണ് കോഹ്‌ലി തെരഞ്ഞെടുത്തത്. ശ്രേയസ് അയ്യര്‍, രഹാനെ, വിഹാരി എന്നിവര്‍ തമ്മിലാണ് ബാറ്റിങ് സ്ലോട്ടിനായുള്ള മത്സരം. ഈ മൂന്ന് പേരില്‍ ശ്രേയസ് അയ്യരാണ് ഫോമിലുള്ളത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടിയിരുന്നു. 

സൗത്ത് ആഫ്രിക്ക എയ്ക്ക് എതിരെ കളിച്ചത് ഹനുമാ വിഹാരിയെ തുണയ്ക്കും

സൗത്ത് ആഫ്രിക്ക എയ്ക്ക് എതിരെ കളിച്ച ഹനുമാ വിഹാരി 54,72,63 എന്നീ സ്‌കോറുകള്‍ കണ്ടെത്തിയിരുന്നു. സൗത്ത് ആഫ്രിക്കയിലെ സാഹചര്യവുമായി ഇണങ്ങി കഴിഞ്ഞത് വിഹാരിക്കും തുണയാണ്. ഇവിടെ രഹാനെയുടെ സാഹചര്യമാണ് മോശമാവുന്നത്. ഫോമിലേക്ക് ഉയരാന്‍ ഒരു അവസരം കൂടി രഹാനെയ്ക്ക് നല്‍കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍, പൂജാര, കോഹ് ലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി. ബൂമ്ര. മുഹമ്മദ് സിറാജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com