രണ്ട് ദിവസം മുന്‍പ്‌ 6-0ന് ജയം, അതേ ജപ്പാനോട് 3-5ന് തോറ്റ് ഇന്ത്യ; വെങ്കലപ്പോരില്‍ പാകിസ്ഥാന്‍ എതിരാളി 

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ജപ്പാനോട് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പുറത്ത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ജപ്പാനോട് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പുറത്ത്. മൂന്നിന് എതിരെ അഞ്ച് ഗോളുകള്‍ക്കാണ് ജപ്പാന്റെ ജയം. 

ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന അവസാന മത്സരത്തില്‍ രണ്ട് ദിവസം മുന്‍പ് ജപ്പാനെ ഇന്ത്യ എതിരില്ലാത്ത ആറ് ഗോളിന് തകര്‍ത്തിരുന്നു. എന്നാല്‍ സെമിയിലേക്ക് എത്തിയപ്പോള്‍ ജപ്പാന്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. 

സെമിയില്‍ ആദ്യ രണ്ട് മിനിറ്റില്‍ തന്നെ ജപ്പാന്‍ രണ്ട് ഗോളുകള്‍ കണ്ടെത്തി. ഇനി വെങ്കലമെഡലിനായുള്ള മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. സൗത്ത് കൊറിയയോടാണ് പാകിസ്ഥാന്‍ തോറ്റത്. 6-5നാണ് പാകിസ്ഥാന്റെ തോല്‍വി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com