അജാസ് പട്ടേല്‍, ഫോട്ടോ: ട്വിറ്റര്‍
അജാസ് പട്ടേല്‍, ഫോട്ടോ: ട്വിറ്റര്‍

10 വിക്കറ്റ് നേട്ടത്തിന് പിന്നാലെ അജാസ് പട്ടേലിനെ തഴഞ്ഞ് ന്യൂസിലാന്‍ഡ്; ടീമില്‍ ഉള്‍പ്പെടുത്തിയില്ല

ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയിലാണ് അജാസ് പട്ടേലിന് ഇടം ലഭിക്കാതെ പോയത്

ക്രൈസ്റ്റ്ചര്‍ച്ച്: ടെസ്റ്റിലെ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് നേട്ടം തൊട്ട് ചരിത്രം എഴുതിയതിന് പിന്നാലെ തൊട്ടടുത്ത പരമ്പരയില്‍ അജാസ് പട്ടേലിനെ ടീമില്‍ നിന്ന് ഒഴിവാക്കി ന്യൂസിലാന്‍ഡ്. ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയിലാണ് അജാസ് പട്ടേലിന് ഇടം ലഭിക്കാതെ പോയത്. 

ബംഗ്ലാദേശിന് എതിരായ ഹോം ടെസ്റ്റ് പരമ്പരക്കുള്ള 13 അംഗ സംഘത്തെ ന്യൂസിലാന്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര മാത്രമാണ് ടീമില്‍ ഇടംനേടിയ സ്പിന്നര്‍. ജനുവരി ഒന്നിനാണ് ആദ്യ ടെസ്റ്റ്. 

പരിക്കില്‍ വലഞ്ഞ് കെയ്ന്‍ വില്യംസണ്‍

ടോം ലാതം ആണ് ന്യൂസിലാന്‍ഡിനെ ഇവിടെ നയിക്കുക. കെയിന്‍ വില്യംസണിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയും അവസാന ടെസ്റ്റും വില്യംസണ്‍ കളിച്ചിരുന്നില്ല. ടീമിലേക്കുള്ള വില്യംസണിന്റെ തിരിച്ചുവരവ് വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാങ്കഡെയില്‍ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തി ഈ നേട്ടം തൊടുന്ന മൂന്നാമത്തെ മാത്രം താരമാവുകയായിരുന്നു അജാസ് പട്ടേല്‍. മുംബൈ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി 67 ഓവര്‍ എറിഞ്ഞ അജാസ് പട്ടേല്‍ 14 വിക്കറ്റാണ് വീഴ്ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com