മാധ്യമങ്ങളിലൂടെ അല്ല, മുഖാമുഖം സംസാരിക്കൂ; ബിസിസിഐയോട് ഷാഹിദ് അഫ്രീദി 

മാധ്യമങ്ങളിലൂടെ പറയാതെ മുഖാമുഖം സംസാരിക്കുക എന്നാണ് അഫ്രീദി പറയുന്നത്
ഷാഹിദ് അഫ്രീദി /ഫയല്‍ ചിത്രം
ഷാഹിദ് അഫ്രീദി /ഫയല്‍ ചിത്രം

കറാച്ചി: കോഹ്‌ലിയെ ഏകദിന നായകത്വത്തില്‍ നിന്ന് മാറ്റിയ സംഭവം നല്ല രീതിയില്‍ ബിസിസിഐക്ക് കൈകാര്യം ചെയ്യാമായിരുന്നു എന്ന് പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. മാധ്യമങ്ങളിലൂടെ പറയാതെ മുഖാമുഖം സംസാരിക്കുക എന്നാണ് അഫ്രീദി പറയുന്നത്. 

ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടെന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍. ഓരോ കളിക്കാരനേയും കുറിച്ചുള്ള വ്യക്തമായ പദ്ധതികള്‍ സെലക്ടര്‍മാര്‍ അറിയിക്കണം. ഇതാണ് നമ്മുടെ പദ്ധതി, ടീമിന് ഇതാവും നല്ലത് എന്നിങ്ങനെ പറഞ്ഞ് കൃത്യമായി ആശയവിനിമയം നടക്കണം, അഫ്രീദി പറയുന്നു. 

മുഖാമുഖം കാര്യങ്ങള്‍ സംസാരിക്കുക, ഏറ്റവും ഉചിതം അതാണ്

മാധ്യമങ്ങളിലൂടെ ഇത്തരം വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളുണ്ടാവും. മുഖാമുഖം കാര്യങ്ങള്‍ സംസാരിക്കുക. ഏറ്റവും ഉചിതം അതാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും അപ്പോള്‍ പരിഹാരമാവും. ആശയവിനിമയത്തിന്റെ കാര്യത്തില്‍ കളിക്കാരും ബോര്‍ഡും തമ്മില്‍ അകല്‍ച്ച ഉണ്ടാവാന്‍ പാടില്ല എന്നും പാക് മുന്‍ താരം പറയുന്നു. 

ഏകദിന ക്യാപ്റ്റന്‍സി തന്നില്‍ നിന്ന് മാറ്റിയ വിധത്തിലെ അതൃപ്തി കോഹ് ലി പരസ്യമായി പ്രകടിപ്പിച്ചത് വിവാദമായിരുന്നു. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി തിരിക്കുന്നതിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കോഹ് ലിയുടെ പ്രതികരണം വന്നത്. സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് തൊട്ടുമുന്‍പ് ചീഫ് സെലക്ടര്‍ ഇക്കാര്യം തന്നോട് പറയുകയായിരുന്നു എന്നാണ് കോഹ് ലി പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com