ലാറ, മുരളീധരന്‍, ഡെയ്ല്‍ സ്റ്റെയ്ന്‍; കച്ചമുറുക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ നിരാശയോടെയാണ് സണ്‍റൈസേഴ്‌സ് അവസാനിപ്പിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: കഴിഞ്ഞ ഐപിഎല്‍ സീസണ്‍ നിരാശയോടെയാണ് സണ്‍റൈസേഴ്‌സ് അവസാനിപ്പിച്ചത്. എന്നാല്‍ പുതിയ സീസണിന് മുന്‍പായി ഹൈദരാബാദ് കച്ചമുറുക്കി കഴിഞ്ഞു. 

വമ്പന്‍ പേരുകളാണ് കോച്ചിങ് സ്റ്റാഫിലേക്ക് ഹൈദരാബാദ് കൂട്ടിച്ചേര്‍ക്കുന്നത്. വിന്‍ഡിസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയെ ബാറ്റിങ് പരിശീലകനായി ഹൈദരാബാദ് പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യമായാണ് ലാറ ഒരു ഐപിഎല്‍ ടീമിന്റെ ഭാഗമാവുന്നത്. ഹൈദരാബാദിന്റെ സ്ട്രാറ്റജിക് അഡൈ്വസറായും ലാറ പ്രവര്‍ത്തിക്കും. 

ഡെയ്ല്‍ സ്റ്റെയ്ന്‍ ഹൈദരാബാദിന്റെ പേസ് ബൗളിങ് കോച്ചാവും

ടോം മൂഡിയാണ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകന്‍. സൈമണ്‍ കാറ്റിച്ച് സഹപരിശീലകനാവും. മുത്തയ്യ മുരളീധരന്‍ നേരത്തെ തന്നെ ഹൈദരാബാദ് സംഘത്തിനൊപ്പമുണ്ട്. സ്പിന്‍ ബൗളിങ് പരിശീലകനാണ് മുരളീധരന്‍. സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഹൈദരാബാദിന്റെ പേസ് ബൗളിങ് കോച്ചാവും. 

2021ലെ ഐപിഎല്‍ സീസണില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്. 14 കളിയില്‍ ജയിച്ചത് മൂന്നെണ്ണത്തില്‍ മാത്രം. പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറെ മാറ്റി വില്യംസണിനെ കൊണ്ടുവന്നിട്ടും വിജയ വഴിയിലേക്ക് തിരികെ എത്താന്‍ ഹൈദരാബാദിന് കഴിഞ്ഞിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com