6-7 മാസം മുന്‍പ് എല്ലാം അവസാനിച്ചെന്നാണ് കരുതിയത്, പെട്ടെന്ന് എല്ലാം മാറിമറിഞ്ഞു: കെഎല്‍ രാഹുല്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി കളിക്കാനാവുമോ എന്നാണ് ആറേഴ് മാസം മുന്‍പ് താന്‍ ചിന്തിച്ചിരുന്നതെന്ന് കെഎല്‍ രാഹുല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജോഹന്നാസ്ബര്‍ഗ്: ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി കളിക്കാനാവുമോ എന്നാണ് ആറേഴ് മാസം മുന്‍പ് താന്‍ ചിന്തിച്ചിരുന്നതെന്ന് കെഎല്‍ രാഹുല്‍. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ ചൂണ്ടിക്കാണിച്ചുള്ള ചോദ്യത്തിനോടാണ് രാഹുലിന്റെ പ്രതികരണം. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ മായങ്കിനൊപ്പം കെഎല്‍ രാഹുല്‍ ആയിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇതിന് മുന്‍പായി മായങ്കും രാഹുലും തമ്മില്‍ സംസാരിക്കുന്ന വീഡിയോയാണ് ബിസിസിഐ ആരാധകരുമായി പങ്കുവെക്കുന്നത്. 

ബോക്‌സിങ് ഡേയില്‍ കയ്പ്പും മധുരവും നിറഞ്ഞ നിമിഷങ്ങള്‍

പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഈ പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍ എന്ന ഉത്തരവാദിത്വം എനിക്ക് നല്‍കിയതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ ഏറ്റവും മികച്ച പ്രകടനം നല്‍കാനാവും ശ്രമിക്കുക. ബോക്‌സിങ് ഡേയില്‍ കയ്പ്പും മധുരവും നിറഞ്ഞ നിമിഷങ്ങളാണ് താന്‍ നേരിട്ടിട്ടുള്ളത് എന്നും രാഹുല്‍ പറഞ്ഞു. 

ഓസ്‌ട്രേലിയയില്‍ ബോക്‌സിങ് ഡേ ടെസ്റ്റിലാണ് ഞാന്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അത് നന്നായി മുന്‍പോട്ട് പോയില്ല. എന്റെ സ്ഥാനം എനിക്ക് നഷ്ടമായി. അത് എന്റെ അവസാനമാണ് എന്ന് എനിക്ക് തോന്നി എന്നും ഇന്ത്യയുടെ റെഡ് ബോള്‍ വൈസ് ക്യാപ്റ്റന്‍ പറയുന്നു. 

ഇത്തവണ രാഹുല്‍ ദ്രാവിഡ് ഒപ്പമുള്ളത് ഒരുപാട് ഗുണം ചെയ്യും. സൗത്ത് ആഫ്രിക്കയില്‍ രോഹിത് ഒരുപാട് മത്സരം കളിച്ച് ഒരുപാട് റണ്‍സ് നേടിയിട്ടുണ്ട്. ഏറ്റവും നല്ല രീതിയില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ദ്രാവിഡ് സഹായിക്കും. ദ്രാവിഡിന്റെ സാന്നിധ്യം വലിയ ബൂസ്റ്റ് ആണെന്നും രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com