'ഇതൊരു അവസരമാണ്, എന്നാല്‍ എളുപ്പമാവില്ല'; ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്‍പ് രാഹുല്‍ ദ്രാവിഡ്

സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര ജയം എന്നത് എളുപ്പമാവില്ലെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്
ഫോട്ടോ: ബിസിസിഐ
ഫോട്ടോ: ബിസിസിഐ

ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര ജയം എന്നത് എളുപ്പമാവില്ലെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ലോകത്തിന്റെ എവിടെ കളിച്ചാലും ജയിക്കും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഇന്ത്യക്ക് മേല്‍ വീണിരിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു. 

ഓരോ തവണയും വിദേശത്ത് ഇന്ത്യ കളിക്കുമ്പോള്‍, ഏത് ഫോര്‍മാറ്റായാലും, പൊരുതാനും നന്നായി കളിക്കാനും ജയിക്കാനും പ്രാപ്തരാണ് നമ്മള്‍ എന്ന പ്രതീക്ഷയാണ് വന്നിരിക്കുന്നത്. എന്നാല്‍ എളുപ്പമല്ല ഇത്. കളിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഇടങ്ങളിലൊന്നാണ് സൗത്ത് ആഫ്രിക്ക, ദ്രാവിഡ് ചൂണ്ടിക്കാണിക്കുന്നു. 

നമുക്ക് ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയണം

സ്വന്തം മണ്ണില്‍ സൗത്ത് ആഫ്രിക്ക വളരെ നന്നായി കളിക്കും. നമുക്ക് ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയണം. എല്ലാ കളിക്കാരുടേയും മനസില്‍ അതുണ്ട്. ഇതൊരു അവസരമാണ്. എന്നാല്‍ എന്നാല്‍ എളുപ്പം നടക്കില്ല, ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്‍പായി ദ്രാവിഡ് പറഞ്ഞു. 

നന്നായി ഒരുങ്ങി മത്സരിക്കുക എന്നത് മാത്രമാണ് കോച്ച് എന്ന നിലയില്‍ കളിക്കാരില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഫലം അത് നോക്കിക്കോളം. പരമ്പര ജയം, തോല്‍വി എന്നതില്‍ കളിക്കാര്‍ ആകുലപ്പെടേണ്ടതില്ല. നല്ല ഒരുക്കും, തീവ്രത, മനക്കരുത്ത്, നിശ്ചയദാര്‍ഡ്യം എന്നിവ പരമ്പരയില്‍ ഉടനീളം കണ്ടെത്താനായാല്‍ അതില്‍ കൂടുതലൊന്നും എനിക്ക് ആവശ്യപ്പെടാനില്ല എന്നും ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com