ബോക്‌സിങ് ഡേ ടെസ്റ്റ്; ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സെഞ്ചൂറിയന്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 83 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

84 പന്തില്‍ നിന്ന് ഏഴ് ഫോറോടെ 46 റണ്‍സുമായി മായങ്ക് അഗര്‍വാളും 84 പന്തില്‍ നിന്ന് 29 റണ്‍സുമായി കെഎല്‍ രാഹുലുമാണ് ക്രീസില്‍. രാഹുലിനും മായങ്കിനും ആദ്യ സെഷനില്‍ ഭീഷണി സൃഷ്ടിക്കാന്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. 

മായങ്കിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി ഡികോക്ക്‌

36 റണ്‍സില്‍ നില്‍ക്കെ മായങ്കിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ഡികോക്ക് നഷ്ടപ്പെടുത്തിയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി. റബാഡയ്ക്കാണ് അല്‍പ്പമെങ്കിലും താളം കണ്ടെത്താനായത്. എന്‍ഗിഡിക്കും അരങ്ങേറ്റക്കാരന്‍ മാര്‍കോ ജാന്‍സെനും ലൈനും ലെങ്തും കണ്ടെത്താനായില്ല. ആദ്യ ഓവറുകളില്‍ പന്തില്‍ മൂവ്‌മെന്റ്‌സും പേസും ലഭിച്ചെങ്കിലും ഓപ്പണിങ് ബൗളര്‍മാര്‍ അത് പ്രയോജനപ്പെടുത്തിയില്ല. 

നേരത്തെ ടോസ് നേടിയ കോഹ് ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം തന്നെ കഴിയുന്നത്ര റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യമെന്ന് കോഹ് ലി പറഞ്ഞിരുന്നു. മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ കളിക്കുന്നത്. ഓള്‍റൗണ്ടറായി ശര്‍ദുല്‍ താക്കൂറും. ശ്രേയസ് അയ്യര്‍, വിഹാരി എന്നിവരെ മറികടന്ന് രഹാനെ പ്ലേയിങ് ഇലവനിലേക്ക് എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com