ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു, പിന്നാലെ ഹൃദയാഘാതം; അള്‍ജീരിയന്‍ ഫുട്‌ബോളര്‍ക്ക് ദാരുണാന്ത്യം

സ്വന്തം ടീമിന്റെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു വീണ അള്‍ജീരിയന്‍ ഫുട്‌ബോള്‍ താരം മരിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അള്‍ജിയേഴ്‌സ്: സ്വന്തം ടീമിന്റെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു വീണ അള്‍ജീരിയന്‍ ഫുട്‌ബോള്‍ താരം മരിച്ചു. അള്‍ജീരിയന്‍ താരം സോഫിയന്‍ ലൂക്കാര്‍(28) ആണ് മരിച്ചത്. 

രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിന് ഇടയിലാണ് സംഭവം. കളിയുടെ ആദ്യ പകുതിയില്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈദ്യസഹായത്തിന് ശേഷം വീണ്ടും കളിക്കാന്‍ ഇറങ്ങി. എന്നാല്‍ വീണ്ടും കളിക്കാനിറങ്ങി 10 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു. 

ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലൂക്കാര്‍ കുഴഞ്ഞു വീണതോടെ മത്സരം ഉപേക്ഷിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com