അവിടെ 68ന് ഓള്‍ഔട്ട്, ഇവിടെ 55 റണ്‍സില്‍ വീണത് 7 വിക്കറ്റ്‌; ടെസ്റ്റിലെ ബാറ്റിങ് തകര്‍ച്ചകളുടെ ദിനം 

സൗത്ത് ആഫ്രിക്കയില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയില്‍ വീണത് ഇന്ത്യയുടെ 7 വിക്കറ്റുകളും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സെഞ്ചൂറിയന്‍: ബോക്‌സിങ് ഡേയില്‍ ആരംഭിച്ച രണ്ട് ടെസ്റ്റിലും മൂന്നാം ദിനം ബാറ്റിങ് തകര്‍ച്ച കണ്ടതിന്റെ കൗതുകത്തിലാണ് ക്രിക്കറ്റ് ലോകം. ആദ്യം ഇംഗ്ലണ്ട് 68 റണ്‍സിന് ഓള്‍ഔട്ട് ആയി. പിന്നാലെ സൗത്ത് ആഫ്രിക്കയില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയില്‍ വീണത് ഇന്ത്യയുടെ 7 വിക്കറ്റുകളും. 

മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 327ന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തി എന്‍ഗിഡിയും മൂന്ന് വിക്കറ്റുമായി റബാഡയും ഇന്ത്യയെ തകര്‍ത്തു. സെഞ്ചൂറിയന്‍ ടെസ്റ്റിലെ ആദ്യ സെഷനിലെ ആദ്യ മണിക്കൂറില്‍ തന്നെ ഇന്ത്യയെ പുറത്താക്കാന്‍ ആതിഥേയരുടെ പേസര്‍മാര്‍ക്കായി. 

മെല്‍ബണില്‍ സ്‌കോട്ട് ബോളന്‍ഡിന് മുന്‍പിലാണ് ഇംഗ്ലണ്ട് തകര്‍ന്ന് വീണത്. ഏഴ് റണ്‍സ് മാത്രം വഴങ്ങിയാണ് ഓസ്‌ട്രേലിയയുടെ അരങ്ങേറ്റക്കാരന്‍ 6 വിക്കറ്റ് വീഴ്ത്തിയത്. ഇംഗ്ലണ്ട് നിരയില്‍ 28 റണ്‍സ് എടുത്ത റൂട്ട് ആണ് ടോപ് സ്‌കോറര്‍. റൂട്ടിനെ കൂടാതെ ഇംഗ്ലണ്ട് ടീമില്‍ രണ്ടക്കം കടന്നത് ബെന്‍ സ്‌റ്റോക്ക്‌സ് മാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com