കളി തീരാന്‍ 10 മിനിറ്റുള്ളപ്പോള്‍ ഡ്രിങ്ക്‌സ്, എല്‍ഗറിനോടും അമ്പയറോടും കലിപ്പിച്ച് കോഹ്‌ലി

നാലാം ദിനം അവസാന സെഷനില്‍ സൗത്ത് ആഫ്രിക്കന്‍ കളിക്കാരെ ഫീല്‍ഡില്‍ പ്രകോപിപ്പിക്കാനായിരുന്നു കോഹ് ലിയുടേയും സംഘത്തിന്റേയും ശ്രമം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സെഞ്ചൂറിയന്‍: സൗത്ത് ആഫ്രിക്കയെ സെഞ്ചൂറിയനില്‍ തോല്‍പ്പിച്ചാല്‍ ആറ് വിക്കറ്റുകള്‍ കൂടിയാണ് അഞ്ചാം ദിനം ഇന്ത്യക്ക് വേണ്ടത്. ജയിക്കണം എങ്കില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടത് 211 റണ്‍സും. ഇവിടെ നാലാം ദിനം അവസാന സെഷനില്‍ സൗത്ത് ആഫ്രിക്കന്‍ കളിക്കാരെ ഫീല്‍ഡില്‍ പ്രകോപിപ്പിക്കാനായിരുന്നു കോഹ് ലിയുടേയും സംഘത്തിന്റേയും ശ്രമം. 

ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും സൗത്ത് ആഫ്രിക്കയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഡീന്‍ എല്‍ഗര്‍ പിടിച്ചു നിന്നു. നാലാം ദിനം അവസാന സെഷനില്‍ ഇന്ത്യ ഉന്നം വെച്ചതും എല്‍ഗറിനെ തന്നെ. നാലാം ദിനം കളി തീരാന്‍ മൂന്ന് ഓവര്‍ മാത്രമുള്ളപ്പോള്‍ എല്‍ഗര്‍ സിംഗിള്‍ നിഷേധിച്ചു. അടുത്ത ഓവറില്‍ ബൂമ്രയെ നേരിടാതിരിക്കാനായിരുന്നു ഇത്. 

Wow എന്ന കോഹ് ലിയുടെ പ്രതികരണം ഇവിടെ സ്റ്റംപ് മൈക്കില്‍ കേട്ടു. തന്റെ ക്യാപ്റ്റന് കൂട്ടാവാന്‍ കേശവ് മഹാരാജ് ശ്രമിച്ചപ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ഋഷഭ് പന്തിന്റെ വാക്കുകളും എത്തി. നൈറ്റ് വാച്ച്മാന്‍ എന്നായിരുന്നു പന്ത് പറഞ്ഞത്. 

ഡ്രിങ്ക്‌സ് ആവശ്യപ്പെട്ട് എല്‍ഗര്‍

കളി തീരാന്‍ രണ്ട് ഓവര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഡ്രിങ്ക്‌സ് ആവശ്യപ്പെട്ട സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരുടെ നീക്കത്തിനെതിരെ കോഹ് ലി എത്തി. ഇത് റൂള്‍ ബുക്കിലുണ്ട്. കളി തീരാന്‍ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഡ്രിങ്ക്‌സ് ആവശ്യപ്പെടാനാവില്ല, അമ്പയറോടും എല്‍ഗറിനോടും കോഹ് ലി പറഞ്ഞുകൊണ്ടിരുന്നു. 

നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. 52 റണ്‍സുമായി എല്‍ഗര്‍ പുറത്താവാതെ നില്‍ക്കുന്നു. കേശവ് മഹാരാജിന്റെ വിക്കറ്റ് ബൂമ്ര വീഴ്ത്തിയതോടെ നാലാം ദിനത്തിലെ കളിക്ക് അവസാനമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com