രഹാനെയ്ക്ക് അര്‍ധ ശതകം, 150 പിന്നിട്ട് രോഹിത് ശര്‍മ; ഇന്ത്യ മികച്ച നിലയില്‍ 

ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ട് തിരിച്ചടിയോടെയാണ് രണ്ടാം ടെസ്റ്റ് ഇന്ത്യ ആരംഭിച്ചതെങ്കിലും രോഹിത്തിന്റെ ബലത്തില്‍ മികച്ച നിലയിലേക്ക് ഇന്ത്യ
രഹാനെ/ഫോട്ടോ: ബിസിസിഐ
രഹാനെ/ഫോട്ടോ: ബിസിസിഐ

ചെന്നൈ: ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ട് തിരിച്ചടിയോടെയാണ് രണ്ടാം ടെസ്റ്റ് ഇന്ത്യ ആരംഭിച്ചതെങ്കിലും രോഹിത്തിന്റെ ഇന്നിങ്‌സ്‌ ബലത്തില്‍ മികച്ച നിലയിലേക്ക് ഇന്ത്യ. 66 ഓവറിലേക്ക് ഇന്ത്യന്‍ ഇന്നിങ്‌സ് എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 

രഹാനെ അര്‍ധ ശതകം പിന്നിട്ടു 104 പന്തില്‍ നിന്നാണ് രഹാനെ 50 കടന്നത്. എട്ട് ഫോറുകളാണ് ഇതുവരെ രഹാനെയുടെ ബാറ്റില്‍ നിന്ന് വന്നത്.രോഹിത് ശര്‍മ 150 പിന്നിട്ടു. 208 പന്തില്‍ നിന്നാണ് രോഹിത് 150 പിന്നിട്ടത്. 17 ഫോറും രണ്ട് സിക്‌സും രോഹിത് ഇതിനോടകം അടിച്ച് കഴിഞ്ഞു. 

നാലാം വിക്കറ്റില്‍ രോഹിത്-രഹാനെ കൂട്ടുകെട്ട് 127 റണ്‍സ് പിന്നിട്ടു. നേരത്തെ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം 85 റണ്‍സിന്റെ കൂട്ടുകെട്ടും രോഹിത് പടുത്തുയര്‍ത്തിയിരുന്നു. കോഹ് ലിയുടേയും പൂജാരയുടേയും വിക്കറ്റ് തുടരെ നഷ്ടപ്പെട്ട് 86-3 എന്ന നിലയിലേക്ക് വീണെങ്കിലും രോഹിത് ഒരറ്റത്ത് ഉറച്ച് നിന്നതോടെ ഇന്ത്യ തിരികെ കയറുകയായിരുന്നു. 

ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ഏറ്റവും കൂടുതല്‍ പഴികേട്ട ബാറ്റ്‌സ്മാന്മാര്‍ രഹാനെയും രോഹിത്തുമായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ ഇരുവരും വിമര്‍ശകരുടെ വായടപ്പിക്കാന്‍ പോന്ന ഇന്നിങ്‌സുമായി നിറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com