മെല്‍ബണിലെ റെസ്റ്റോറന്റിന്റെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍ വീഡിയോ
മെല്‍ബണിലെ റെസ്റ്റോറന്റിന്റെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍ വീഡിയോ

റെസ്‌റ്റോറന്റില്‍ ഇന്ത്യന്‍ കളിക്കാര്‍; കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഘിച്ചതായി സൂചന; ബിസിസിഐ അന്വേഷിക്കുന്നു

മെല്‍ബണിലെ റെസ്റ്റോറന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യന്‍ ആരാധകനുമായി അടുത്ത് ഇടപഴകിയതാണ് വിവാദമാവുന്നത്

ന്യൂഡല്‍ഹി: മെല്‍ബണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ബയോ ബബിള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ ബിസിസിഐ അന്വേഷണം. മെല്‍ബണിലെ റെസ്റ്റോറന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യന്‍ ആരാധകനുമായി അടുത്ത് ഇടപഴകിയതാണ് വിവാദമാവുന്നത്. 

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, നവ്ദീപ് സെയ്‌നി എന്നീ കളിക്കാരാണ് മെല്‍ബണിലെ റെസ്റ്റോറന്റില്‍ എത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ തന്റെ മുന്‍പില്‍ ഇരിക്കുകയാണെന്നും ഇവരുടെ ബില്‍ തുക അടച്ചത് താനാണെന്നും നവല്‍ദീപ് സിങ് എന്ന ഇന്ത്യന്‍ ആരാധകന്‍ അവകാശപ്പെടുന്നു. 

ബില്‍ തുക അടച്ചതായി അറിഞ്ഞപ്പോള്‍ രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവര്‍ തന്റെ അടുത്തേക്ക് എത്തുകയും, ഫോട്ടോ എടുക്കുകയും ചെയ്തതായി നവല്‍ദീപ് സിങ് ട്വിറ്ററില്‍ കുറിച്ചു. തുക തിരികെ വാങ്ങിയില്ലെങ്കില്‍ ഫോട്ടോ എടുക്കാന്‍ അനുവദിക്കില്ലെന്ന് പന്ത് പറഞ്ഞതായും, റിഷഭ് പന്ത് തന്നെ ആലിംഗനം ചെയ്തതായും ഇയാള്‍ പറയുന്നു. 

കളിക്കാര്‍ ബയോ സെക്യൂരിറ്റി പ്രോട്ടോക്കോള്‍ ഇവിടെ ലംഘിച്ചതായാണ് ഇവിടെ വ്യക്തമാവുന്നത്. ടീം ഹോട്ടലിന് പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ കളിക്കാര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ ഔട്ട് ഡോര്‍ റെസ്‌റ്റോറന്റുകളില്‍ വേണമെന്നാണ് നിര്‍ദേശം.

സീക്രറ്റ് കിച്ചന്‍, നൂഡില്‍സ് ആന്‍ഡ് ബിബിക്യു റെസ്‌റ്റോറന്റിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഭക്ഷണം കഴിക്കാനെത്തിയത്. ഔട്ട്‌ഡോറിലല്ല കളിക്കാര്‍ ഇരുന്നത് എന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് ബിസിസിഐ അന്വേഷണം നടത്തുന്നത്. വിഷയത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com