'രോഹിത്തിനെ മൂന്നാമനാക്കിയതിന് പിന്നിലെ ലോജിക്ക് എന്താണ്?' ഇഷാന്‍ കിഷനെ ഓപ്പണറാക്കിയത് ചോദ്യം ചെയ്ത് ഗാവസ്‌കര്‍

ഇഷാന്‍ ഒരു ഹിറ്റ് ഓര്‍ മിസ് താരമാണ്. അതുകൊണ്ട് നാലാമതോ അഞ്ചാമതോ ഇറക്കുന്നതാണ് നല്ലത്
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

രോഹിത് ശര്‍മ്മയെ മൂന്നാമത് ബാറ്റ് ചെയ്യാന്‍ ഇറക്കിയതിന് പിന്നിലെ യുക്തി ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍നായകന്‍ സുനില്‍ ഗാവസ്‌കറും മുന്‍ ഓള്‍ റൗണ്ടര്‍ മദന്‍ ലാലും രംഗത്ത്. ന്യൂസിലാന്‍ഡിനെതിരെ ബാറ്റിങ് ഓപ്പണ്‍ ചെയ്യാന്‍ കെ എല്‍ രാഹുലിനൊപ്പം ഇഷാന്‍ കിഷനെ ഇറക്കാനായി രോഹിത്തും കോഹ്‌ലിയും മൂന്നാമതും നാലാമതുമായി ഇറങ്ങാന്‍ തീരുമാനിച്ചതിന്റെ ലോജിക്ക് എന്താണെന്നാണ് ഇരുവരും ചോദിക്കുന്നത്. 

ഇഷാന്‍ ഒരു 'ഹിറ്റ് ഓര്‍ മിസ്' താരം

നിര്‍ണായക മത്സരത്തില്‍ ഇഷാനെ പോലെ യുവതാരത്തിന് ഓപ്പണിങ് ചുമതല നല്‍കരുതായിരുന്നെന്ന് ഗവാസ്‌കര്‍ പറഞ്ഞു. എട്ട് ബോള്‍ നേരിട്ട ഇഷാന്‍ വെറും നാല് റണ്‍സ് മാത്രം നേടിയപ്പോള്‍ പുറത്തായി. "തോല്‍വി പേടിച്ചിട്ടാണോ എന്നെനിക്കറിയാല്ല, പക്ഷെ ഇന്ന് ടീമിന്റെ ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ ഒരു മാറ്റവും ഫലപ്രദമായിരുന്നില്ലെന്ന് എനിക്കറിയാം. മികച്ച ബാറ്റ്‌സ്മാനായ രോഹിത്തിനെ മൂന്നാമതാണ് ഇറക്കിയത്. മൂന്നാമതിറങ്ങി കൂടുതല്‍ റണ്ണുകള്‍ നേടിയിട്ടുള്ള കോഹ്ലി നാലാമതായി ഇറങ്ങി. ഇഷാന്‍ ഒരു ഹിറ്റ് ഓര്‍ മിസ് താരമാണ്. അതുകൊണ്ട് നാലാമതോ അഞ്ചാമതോ ഇറക്കുന്നതാണ് നല്ലത്. അപ്പോള്‍ കളിയുടെ സാഹചര്യമനുസരിച്ച് അദ്ദേഹത്തിന് പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും", ഗാവസ്‌കര്‍ പറഞ്ഞു. 

തീരുമാനം പരാജയം

രോഹിത്തിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് മാറ്റാനുള്ള തീരുമാനം പരാജയമായിരുന്നെന്ന് മദന്‍ ലാലും പറഞ്ഞു. വര്‍ഷങ്ങളായി ടീമിനായി ഓപ്പണ്‍ ചെയ്തുകൊണ്ടിരുന്ന ഒരാളാണ് അദ്ദേഹം. ഇപ്പോള്‍ വളരെ പെട്ടെന്ന് ബാറ്റിങ് ഓര്‍ഡര്‍ പൂര്‍ണ്ണമായും മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com