ന്യൂഡൽഹി: വിരാട് കോഹ്ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകൾക്കെതിരെ ബലാത്സംഗ ഭീഷണി ഉയർന്ന സംഭവത്തിൽ താരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നേരത്തെ മുഹമ്മദ് ഷമിക്ക് നേരെ അധിക്ഷേപങ്ങൾ നിറഞ്ഞപ്പോഴും പിന്തുണയുമായി രാഹുൽ ഗാന്ധി എത്തിയിരുന്നു.
"പ്രിയപ്പെട്ട വിരാട്, അവരെല്ലാം വിദ്വേഷം നിറഞ്ഞവരാണ്. കാരണം അവർക്ക് ആരും സ്നേഹം നൽകുന്നില്ല. അവരോട് ക്ഷമിക്കൂ..ടീമിനെ സംരക്ഷിക്കൂ', ട്വിറ്ററിൽ രാഹുൽ ഗാന്ധി കുറിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് പിന്നാലെ പേസർ മുഹമ്മദ് ഷമിക്ക് എതിരെ താരത്തിന്റെ മതത്തെ ചൂണ്ടി കടുത്ത വിദ്വേഷ പ്രചാരണം ഉയർന്നിരുന്നു. ഇതിനെതിരെ കോഹ്ലി അടക്കമുള്ള താരങ്ങൾ ഷമിക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തി.
ഡല്‍ഹി വനിതാ കമ്മിഷന്റെ ഇടപെടല്‍
ഇതോടെയാണ് കോഹ്ലിക്കും കുടുംബത്തിനും നേരെ അധിക്ഷേപങ്ങൾ നിറഞ്ഞത്. കുഞ്ഞിന് നേരെയുള്ള സൈബർ ആക്രമണം ലജ്ജാകരമാണെന്ന് ഡൽഹി വനിതാ കമ്മീഷൻ ചെയർപഴ്സൺ പറഞ്ഞു. ബലാത്സംഗ ഭീഷണി ഉയർത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. കോഹ്ലിയുടെ മകൾക്ക് നേരെ ഭീഷണി ഉയർത്തി പോസ്റ്റ് ചെയ്ത അക്കൗണ്ടും ട്വീറ്റും ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളിലും മറ്റും ഇതിൻറെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates