ന്യൂസിലാന്‍ഡിനെതിരായ കളി ക്വാര്‍ട്ടര്‍ ഫൈനല്‍, നെറ്റ് റണ്‍റേറ്റില്‍ കരുത്ത് ഞങ്ങള്‍ക്ക്: റാഷിദ് ഖാന്‍

ട്വന്റി20 ലോകകപ്പില്‍ സെമി സാധ്യത സജീവമാക്കണം എങ്കില്‍ അഫ്ഗാനിസ്ഥാന് ന്യൂസിലാന്‍ഡിന് എതിരെ ജയം പിടിക്കണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ന്യൂസിലാന്‍ഡിന് എതിരായ കളി തങ്ങള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണെന്ന് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ട്വന്റി20 ലോകകപ്പില്‍ സെമി സാധ്യത സജീവമാക്കണം എങ്കില്‍ അഫ്ഗാനിസ്ഥാന് ന്യൂസിലാന്‍ഡിന് എതിരെ ജയം പിടിക്കണം. 

നെറ്റ് റണ്‍റേറ്റ് ഞങ്ങള്‍ക്ക് കൂടുതലാണ്. അതിനാല്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാല്‍ സെമി ഫൈനലില്‍ എത്തുന്ന ടീം ഞങ്ങളാവും. അതുകൊണ്ട് ഗ്രൗണ്ടിലിറങ്ങി സ്വന്തം കഴിവും ക്രിക്കറ്റും ആസ്വദിച്ച് കളിക്കുകയാണ് വേണ്ടത്. ആസ്വദിക്കുന്നിടത്തോളം മികവ് പുറത്തെടുക്കാനുള്ള അവസരങ്ങളും കൂടുമെന്ന് റാഷിദ് ഖാന്‍ സഹതാരങ്ങളോട് പറയുന്നു. 

ഇന്ത്യക്കെതിരെ ഏതാനും വിക്കറ്റുകള്‍ നഷ്ടമായതിന് ശേഷം നെറ്റ് റണ്‍റേറ്റ് മനസില്‍ വെച്ചാണ് കളിച്ചത്. പറ്റുന്നത്ര റണ്‍സ് സ്‌കോര്‍ ചെയ്യാനായിരുന്നു ടീമിന്റെ ശ്രമം. റണ്‍റേറ്റില്‍ കൂടുതലായി ശ്രദ്ധിച്ചു. ന്യൂസിലാന്‍ഡിന് എതിരായ കളിയിലും നെറ്റ് റണ്‍റേറ്റ് പ്രധാന വിഷയമാവും. 20 ഓവറും സ്മാര്‍ട്ട് ക്രിക്കറ്റ് കളിക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്നും റാഷിദ് വ്യക്തമാക്കി.

ടി20 ലോകകപ്പിലെ സെമി സാധ്യതകള്‍ 

നവംബര്‍ ഏഴിനാണ് ന്യൂസിലാന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ നേരിടുന്നത്. ന്യൂസിലാന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യയുടേയും സെമി സാധ്യതകള്‍ക്ക് ജീവന്‍ വയ്ക്കും. നിലവില്‍ രണ്ടാം ഗ്രൂപ്പില്‍ നിന്ന് എട്ട് പോയിന്റുമായി പാകിസ്ഥാന്‍ സെമിയില്‍ കടന്നു. നാല് കളിയില്‍ നിന്ന് രണ്ട് പോയിന്റാണ് അഫ്ഗാന് ഇപ്പോഴുള്ളത്. 

ന്യൂസിലാന്‍ഡിന് മൂന്ന് കളിയില്‍ നിന്ന് നാല് പോയിന്റും. അഫ്ഗാനിസ്ഥാന്‍് ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കുകയും നമീബിയയോട് ന്യൂസിലാന്‍ഡ് ജയിക്കുകയും ചെയ്താല്‍ കിവീസിന് ആറ് പോയിന്റ് ആവും. ഇന്ത്യക്ക് ഇനിയുള്ള രണ്ട് കളിയും ജയിച്ചാല്‍ ആറ് പോയിന്റ്. അങ്ങനെ ആറ് പോയിന്റുള്ള മൂന്ന് ടീമുകള്‍ വരും. ഇങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റ് ആയിരിക്കും വിഷയമാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com