സാന്‍ഡ് പേപ്പര്‍ ഒളിപ്പിച്ചിട്ടുണ്ടോ? ഡേവിഡ് വാര്‍ണറുടെ പോക്കറ്റില്‍ കയ്യിട്ട് ക്രിസ് ഗെയ്ല്‍ 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 16ാം ഓവറില്‍ വാര്‍ണറുടെ പോക്കറ്റില്‍ കയ്യിട്ടാണ് ഗെയ്ല്‍ ചിരി പടര്‍ത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: തന്റെ അവസാന ലോകകപ്പ് മത്സരം ആസ്വദിച്ച് കളിക്കുകയായിരുന്നു ഗെയ്ല്‍. ബാറ്റിങ്ങില്‍ അധിക നേരം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിന്‍ഡിസ് ഫീല്‍ഡിങ്ങിന് ഇറങ്ങിയപ്പോള്‍ ഗെയ്ല്‍ രസകരമായ നിമിഷങ്ങള്‍ സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും സമ്മാനിച്ചു. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 16ാം ഓവറില്‍ വാര്‍ണറുടെ പോക്കറ്റില്‍ കയ്യിട്ടാണ് ഗെയ്ല്‍ ചിരി പടര്‍ത്തിയത്. ഗെയ്‌ലിന്റെ ഡെലിവറിയില്‍ വാര്‍ണര്‍ വിക്കറ്റ് കീപ്പറുടെ സ്റ്റംപിങ്ങില്‍ നിന്ന് രക്ഷപെട്ടു. പിന്നാലെ വാര്‍ണറുടെ അടുത്തേക്ക് ഓടിയെത്തിയ ഗെയ്ല്‍ വാര്‍ണറുടെ പോക്കറ്റില്‍ കയ്യിട്ടു. പോക്കറ്റില്‍ സാന്‍ഡ് പേപ്പര്‍ ഉണ്ടോയെന്നാണ് ഗെയ്ല്‍ അവിടെ നോക്കിയത് എന്നാണ് ആരാധകര്‍ പറയുന്നത്. 

ഗെയ്‌ലിന്റെ കുസൃതി സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. കളിയിലേക്ക് വരുമ്പോള്‍ 8 വിക്കറ്റിനാണ് വിന്‍ഡിസിനെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. വിന്‍ഡിസിനെ 157 റണ്‍സില്‍ ഒതുക്കിയതിന് ശേഷം 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 22 പന്തുകള്‍ ശേഷിക്കെ ഓസ്‌ട്രേലിയ ജയം പിടിച്ചു. 

56 പന്തില്‍ നിന്ന് വാര്‍ണര്‍ 89 റണ്‍സ് നേടി. 9 ഫോറും നാല് സിക്‌സും പറത്തിയായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. മിച്ചല്‍ മാര്‍ഷ് 53 റണ്‍സ് കണ്ടെത്തി. 32 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തിയാണ് മാര്‍ഷ് 53 റണ്‍സ് കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com