ഷഹ്‌സാദിനെ വീഴ്ത്തിയ ജഗ്ലിങ് ക്യാച്ച്; ഡെവോണ്‍ കോണ്‍വേയ്ക്ക് കയ്യടിച്ച് ആരാധകര്‍(വീഡിയോ)

ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ന്യൂസിലാന്‍ഡിനെ തുണച്ചത് വിക്കറ്റിന് പിന്നിലെ കോണ്‍വേയുടെ തകര്‍പ്പന്‍ ക്യാച്ചും
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

അബുദാബി: ട്വന്റി20 ലോകകപ്പില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനെ പ്രഹരിച്ചാണ് ഓപ്പണര്‍ ഷഹ്‌സാദിനെ ആദം മില്‍നെ മടക്കിയത്. ഇവിടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ന്യൂസിലാന്‍ഡിനെ തുണച്ചത് വിക്കറ്റിന് പിന്നിലെ കോണ്‍വേയുടെ തകര്‍പ്പന്‍ ക്യാച്ചും. 

ഔട്ട്‌സൈഡ് ഓഫായി എത്തിയ മില്‍നെയുടെ പന്തില്‍ കട്ട് ചെയ്യാനായിരുന്നു ഷഹ്‌സാദിന്റെ ശ്രമം. എന്നാല്‍ ഷഹ്‌സാദിന്റെ ബാറ്റില്‍ തട്ടി പന്ത് വിക്കറ്റ് കീപ്പറുടെ ഭാഗത്തേക്ക് ഉയര്‍ന്ന് എത്തി. കോണ്‍വേയുടെ ഗ്ലൗസില്‍ നിന്ന് തെറിച്ച പന്ത് പിന്നാലെ കോണ്‍വേയുടെ കണങ്കൈയില്‍ തട്ടി. എന്നാല്‍ ഗ്രൗണ്ട് തൊടുന്നതിന് മുന്‍പ് പന്ത് സുരക്ഷിതമായി കൈക്കുള്ളിലാക്കാന്‍ കോണ്‍വേയ്ക്ക് കഴിഞ്ഞു. 

നാല് റണ്‍സ് എടുത്താണ് ഷഹ്‌സാദ് മടങ്ങിയത്. ഷഹ്‌സാദ് മടങ്ങുമ്പോള്‍ അഫ്ഗാന്‍ സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രം. 19-3 എന്ന നിലയിലേക്ക് അഫ്ഗാന്‍ തകര്‍ന്നെങ്കിലും 73 റണ്‍സ് നേടിയ നജിബുള്ള നദ്രാന്റെ ഇന്നിങ്‌സ് അവരെ നൂറ് കടത്തി. 

48 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സുമാണ് സദ്രാന്‍ പറത്തിയത്. മറ്റൊരു അഫ്ഗാന്‍ താരത്തിനും സദ്രാന് വേണ്ട പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല. ഇന്ന് ജയിച്ചാല്‍ ന്യൂസിലാന്‍ഡിന് ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാകിസ്ഥാനൊപ്പം സെമി ഫൈനലില്‍ കടക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com