ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

18 പന്തിൽ 54 റൺസുമായി തകർത്തടിച്ച് മാലിക്; മികച്ച സ്കോറുമായി പാകിസ്ഥാൻ; സ്‌കോട്‌ലൻഡിന് ലക്ഷ്യം 190 റൺസ്

18 പന്തിൽ 54 റൺസുമായി തകർത്തടിച്ച് മാലിക്; മികച്ച സ്കോറുമായി പാകിസ്ഥാൻ; സ്‌കോട്‌ലൻഡിന് ലക്ഷ്യം 190 റൺസ്

ഷാർജ: വെറ്ററൻ താരം ഷൊയ്ബ് മാലിക് കൊടുങ്കാറ്റായപ്പോൾ സ്‌കോട്‌ലൻഡിനെതിരെ മികച്ച സ്കോർ പടുത്തുയർത്തി പാകിസ്ഥാൻ. ടി20 ലോകകപ്പിൽ ​ഗ്രൂപ്പ് രണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിൽ സ്‌കോട്‌ലൻഡിനെതിരേ 190 റൺസ് വിജയ ലക്ഷ്യമുയർത്തി പാക് പട. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ബാബർ അസമിന്റെയും ഷൊയ്ബ് മാലിക്കിന്റെയും മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു.

ഈ ലോകകപ്പിലെ മികച്ച പ്രകടനം തുടർന്ന ബാബർ 47 പന്തിൽ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 66 റൺസെടുത്തു. ഡെത്ത് ഓവറുകളിൽ തകർത്തടിച്ച ഷൊയ്ബ് മാലിക്കാണ് പാകിസ്ഥാൻ സ്കോർ 189ൽ എത്തിച്ചത്. വെറും 18 പന്തുകൾ നേരിട്ട മാലിക്ക് ആറ് സിക്സും ഒരു ഫോറുമടക്കം 54 റൺസോടെ പുറത്താകാതെ നിന്നു. 

19 പന്തിൽ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 31 റൺസെടുത്ത മുഹമ്മദ് ഹഫീസും പാക് ടീമിനായി തിളങ്ങി. മുഹമ്മദ് റിസ്വാൻ (15), ഫഖർ സമാൻ (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. മൂന്നാം വിക്കറ്റിൽ ബാബർ- ഹഫീസ് സഖ്യം പാകിസ്ഥാനായി 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

സ്‌കോട്‌ലൻഡിനായി ക്രിസ് ഗ്രീവ്‌സ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഹംസ താഹിർ, സഫിയാൻ ഷരീഫ് എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com