അഫ്ഗാന് മുന്‍പില്‍ ഇന്ന് ന്യൂസിലാന്‍ഡ് വീഴുമോ? ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന 3 ഘടകങ്ങള്‍ 

ഇവിടെ ന്യൂസിലാന്‍ഡിന് മേല്‍ അഫ്ഗാന് മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങള്‍ തിരഞ്ഞ് പോവുകയാണ് ആരാധകര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദുബായ്: ട്വന്റി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിക്കുന്ന അത്ഭുതം കാത്തിരിക്കുകയാണ് ആരാധകര്‍. ട്വന്റി20 ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മത്സരമായും അഫ്ഗാന്‍-ന്യൂസിലാന്‍ഡ് പോര് മാറാന്‍ സാധ്യതയുണ്ട്. ഇവിടെ ന്യൂസിലാന്‍ഡിന് മേല്‍ അഫ്ഗാന് മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങള്‍ തിരഞ്ഞ് പോവുകയാണ് ആരാധകര്‍...

സ്പിന്‍ ഭീഷണി 

ലോക ക്രിക്കറ്റില്‍ തങ്ങളുടെ സ്പിന്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയവരാണ് അഫ്ഗാനിസ്ഥാന്‍. ഏതൊരു വമ്പനേയും വിറപ്പിക്കാന്‍ പാകത്തില്‍ കരുത്ത് അഫ്ഗാന്റെ സ്പിന്‍ നിരയ്ക്കുണ്ട്. സ്പിന്നിന് മുന്‍പില്‍ പരുങ്ങുന്നതാണ് കിവീസ് ടീമിന്റെ നെഗറ്റീവുകളില്‍ ഒന്ന്. അത് മുതലെടുക്കാന്‍ അഫ്ഗാന് സാധിച്ചാല്‍ മുന്‍തൂക്കം നേടാന്‍ ഏഷ്യന്‍ ടീമിനാവും. 

മുജീബ് ഉര്‍ റഹ്മാന്‍ കൂടി പരിക്ക് മാറി അഫ്ഗാന്‍ ടീമിലേക്ക് തിരിച്ചെത്തി. ഇന്ത്യക്ക് എതിരെ ഒരു ഓവര്‍ മാത്രമാണ് മുഹമ്മദ് നബി എറിഞ്ഞത്. എന്നാല്‍ കിവീസ് നിരയില്‍ ടോപ് ആറില്‍ മൂന്ന് ഇടംകയ്യന്മാരുണ്ട് എന്നത് താരത്തെ അപകടകാരിയാക്കുന്നു. 

കിവീസിന്റെ മധ്യനിരയിലെ പ്രശ്‌നം

ടൂര്‍ണമെന്റില്‍ മികവ് കാണിച്ചാണ് കിവീസിന്റെ പോക്ക്. എന്നാല്‍ ന്യൂസിലാന്‍ഡിനെ മധ്യനിരയെ വീഴ്ത്താന്‍ അഫ്ഗാന് കഴിയും. മധ്യ ഓവറുകളില്‍ ന്യൂസിലാന്‍ഡിനെ അസ്വസ്ഥപ്പെടുത്താന്‍ സ്‌കോട്ട്‌ലാന്‍ഡിന് കഴിഞ്ഞിരുന്നു. എന്നാല്‍ ജിമ്മി നീഷാമും ഡെവോണ്‍ കോണ്‍വേയെയുമാണ് അഫ്ഗാന്‍ കരുതിയിരിക്കേണ്ടത്. 

അട്ടിമറികള്‍ക്ക് കരുത്ത് 

ഏതൊരു ടീമിനേയും വിറപ്പിക്കാന്‍ പാകത്തില്‍ ക്വാളിറ്റിയുള്ള സംഘമാണ് അഫ്ഗാന്‍. വമ്പന്മാരെ വീഴ്ത്തി അഫ്ഗാന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. 2016 ട്വന്റി20 ലോകകപ്പില്‍ ചാമ്പ്യന്മാരായ വിന്‍ഡിസിനെ തോല്‍പ്പിച്ച ഒരേയൊരു ടീം അഫ്ഗാനിസ്ഥാനായിരുന്നു. ആസിഫ് അലി കാമിയോ ആയി അവതരിച്ചില്ലായിരുന്നു എങ്കില്‍ പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്താന്‍ ഈ വര്‍ഷം അഫ്ഗാന് കഴിഞ്ഞാനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com