'വിവാദം സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല', സിംഗിള്‍ എടുക്കാതിരുന്നതില്‍ ഡാരില്‍ മിച്ചല്‍ 

സിംഗിള്‍ എടുക്കാന്‍ ഡാരില്‍ മിച്ചല്‍ വിസമ്മതിച്ചിരുന്നു. അതിന്റെ കാരണം പറയുകയാണ് സെമി ഫൈനലിലെ കിവീസിന്റെ ഹീറോ..
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ദുബായ്: ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിക്കാനുള്ള പോരില്‍ ഇംഗ്ലണ്ടിന് മുന്‍പില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 13 എന്ന നിലയിലേക്ക് ന്യൂസിലാന്‍ഡ് വീണിരുന്നു. എന്നാല്‍ മറുവശത്ത് അവസാനം വരെ ഉറച്ച് നിന്ന ഡാരില്‍ മിച്ചലാണ് ന്യൂസിലാന്‍ഡിനെ തുണച്ചത്. ഇവിടെ സിംഗിള്‍ എടുക്കാന്‍ ഡാരില്‍ മിച്ചല്‍ വിസമ്മതിച്ചിരുന്നു. അതിന്റെ കാരണം പറയുകയാണ് സെമി ഫൈനലിലെ കിവീസിന്റെ ഹീറോ..

ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ 18ാം ഓവറിലാണ് ഡാരില്‍ മിച്ചല്‍ സിംഗിള്‍ എടുക്കാതിരുന്നത്. ഇവിടെ ബൗളര്‍ ആദില്‍ റാഷിദുമായി മിച്ചല്‍ കൂട്ടിയിടിച്ചിരുന്നു. ഒരു വിവാദം ഉണ്ടാക്കണ്ട എന്ന കരുതിയാണ് അവിടെ സിംഗിള്‍ എടുക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറിയത് എന്നാണ് ഡാരില്‍ മിച്ചല്‍ പറയുന്നത്. 

സന്തോഷത്തോടെയാണ് സിംഗിള്‍ വേണ്ടന്ന് വെച്ചത് 

ആദില്‍ റാഷിദിന്റെ വഴി ഞാന്‍ മുടക്കിയെന്ന് തോന്നി. ഇവിടെ വിവാദം സൃഷ്ടിക്കുന്ന ആളാവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ സന്തോഷത്തോടെയാണ് ആ സിംഗിള്‍ വേണ്ടെന്ന് വെച്ചത്. മത്സര ഫലത്തെ അത് സ്വാധീനിച്ചില്ല എന്നത് എന്റെ ഭാഗ്യമായി, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന് പിന്നാലെ ഡാരില്‍ മിച്ചല്‍ പറഞ്ഞു. 

സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് എതിരെ 47 പന്തില്‍ നിന്ന് 72 റണ്‍സ് ആണ് ഡാരില്‍ മിച്ചല്‍ നേടിയത്. ന്യൂസിലാന്‍ഡിന് വേണ്ടി കളിക്കാനായത് ഭാഗ്യമായി കരുതുന്നു. 27ാം വയസിലാണ് ന്യൂസിലാന്‍ഡിനായി അരങ്ങേറുന്നത്. ന്യൂസിലാന്‍ഡിനായി കളിക്കുന്നതിന് മുന്‍പ് ഏഴെട്ട് വര്‍ഷം ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാനായി എന്നും ഡാരില്‍ മിച്ചല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com