സെമിയില്‍ ഇംഗ്ലണ്ട് പറപറത്തി, എന്നാല്‍ ഓസ്‌ട്രേലിയ പേടിക്കണം; ദുബായ് ട്രെന്റ് ബോള്‍ട്ടിന്റെ പറുദീസ

സോധിയും സാന്ത്‌നറും ഓസ്‌ട്രേലിയക്ക് ഭീഷണി ആകുമ്പോള്‍ അപകടം വിതയ്ക്കാന്‍ ട്രെന്റ് ബോള്‍ട്ടിനുമാവും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 ലോക കിരീടം ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ഇന്ന് കലാശ പോരിന് ഇറങ്ങും. ഇവിടെ സോധിയും സാന്ത്‌നറും ഓസ്‌ട്രേലിയക്ക് ഭീഷണി ആകുമ്പോള്‍ അപകടം വിതയ്ക്കാന്‍ ട്രെന്റ് ബോള്‍ട്ടിനുമാവും. കാരണം ബോള്‍ട്ടിന്റെ പ്രിയപ്പെട്ട വേദിയാണ് ദുബായ്. 

ഇംഗ്ലണ്ടിന് എതിരെ സെമി ഫൈനലില്‍ അബുദാബിയില്‍ മികവ് കാണിക്കാന്‍ ട്രെന്റ് ബോള്‍ട്ടിന് കഴിഞ്ഞില്ല. നാല് ഓവറില്‍ വിക്കറ്റ് വീഴ്ത്താനായില്ല. 40 റണ്‍സും വഴങ്ങി. കഴിഞ്ഞ 11 കളിയില്‍ ഇത് രണ്ടാമത്തെ വട്ടം മാത്രമാണ് ബോള്‍ട്ടിന് വിക്കറ്റ് വീഴ്ത്താനാവാതെ പോയത്. ദുബായിലേക്ക് വരുമ്പോള്‍ ബോള്‍ട്ടിന്റെ കളി മാറുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

18 വിക്കറ്റ് കിവീസ് പേസര്‍ ദുബായില്‍ വീഴ്ത്തി

2020 മുതല്‍ 9 ട്വന്റി20 മത്സരങ്ങളാണ് ബോള്‍ട്ട് ദുബായില്‍ കളിച്ചത്. 18 വിക്കറ്റ് കിവീസ് പേസര്‍ ഇവിടെ വീഴ്ത്തി. ദുബായിലെ തകര്‍പ്പന്‍ റെക്കോര്‍ഡ് മാത്രമല്ല. ഓസ്‌ട്രേലിയക്കെതിരെ പന്തെറിയാനും ബോള്‍ട്ടിന് ഇഷ്ടമാണ്. ഓസ്‌ട്രേലിയക്കെതിരെ 8 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയത്. 

ട്വന്റി20യില്‍ ബോള്‍ട്ട് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത് ഓസ്‌ട്രേലിയക്കെതിരെയാണ്. ട്വന്റി20 ലോകകപ്പില്‍ ഇത്തവണ ബോള്‍ട്ട് 11 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. ടൂര്‍ണമെന്റില്‍ 10ല്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഏക പേസറും ബോള്‍ട്ട് ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com