മൈക്കല്‍ വോണ്‍ വംശീയ അധിക്ഷേപം നടത്തി, അന്വേഷണം വന്നാല്‍ കേട്ടത് പറയും: ആദില്‍ റാഷിദ് 

2009ല്‍ യോര്‍ക്‌ഷെയര്‍ ടീമില്‍ ഉള്‍പ്പെട്ട ഏഷ്യന്‍ വംശജരായ കളിക്കാരെ ചൂണ്ടിയായിരുന്നു മൈക്കല്‍ വോണിന്റെ വംശീയ പരാമര്‍ശം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ വംശീയ പരാമര്‍ശനം നടത്തുന്നത് താന്‍ കേട്ടിട്ടുണ്ടെന്ന് ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ ആദില്‍ റാഷിദ്. 2009ല്‍ യോര്‍ക്‌ഷെയര്‍ ടീമില്‍ ഉള്‍പ്പെട്ട ഏഷ്യന്‍ വംശജരായ കളിക്കാരെ ചൂണ്ടിയായിരുന്നു മൈക്കല്‍ വോണിന്റെ വംശീയ പരാമര്‍ശം. 

യോര്‍ക്‌ഷെയര്‍ മുന്‍ താരം അസീം റഫീഖ് ആണ് മൈക്കല്‍ വോണിന് എതിരെ ആരോപണം ഉന്നയിച്ച് എത്തിയത്. നിന്റേത് പോലെ ഒരുപാട് പേരുണ്ട്, അതില്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്യേണ്ടതായുണ്ട്, എന്ന് മൈക്കല്‍ വോണ്‍ പറഞ്ഞതായാണ് അസീം റാഫിക്കിന്റെ വെളിപ്പെടുത്തല്‍ വന്നത്. 

2009ല്‍ യോര്‍ക്‌ഷെയര്‍ ടീമില്‍ ഏഷ്യന്‍ വംശജരായ നാല് കളിക്കാര്‍

2009ല്‍ യോര്‍ക്‌ഷെയര്‍ ടീമില്‍ ഏഷ്യന്‍ വംശജരായ നാല് കളിക്കാര്‍ ഉള്‍പ്പെട്ടിരുന്നു. റാഷിദ്, റാഫിഖ്, അജ്മല്‍ ഷഹ്‌സാദ്, റാണ നവെദ് ഉള്‍ ഹസന്‍ എന്നിവരായിരുന്നു അന്ന് യോര്‍ക് ഷെയര്‍ ടീമില്‍ ഉള്‍പ്പെട്ട 4 ഏഷ്യന്‍ വംശജര്‍. വോണിന്റെ പരാമര്‍ശം കേട്ടതായി റാണ നാവെദും സ്ഥിരീകരിച്ചിട്ടുണ്ട്. 

തെറ്റായ ആരോപണം ആണ് തനിക്ക് എതിരെ ഉയരുന്നത് എന്നാണ് മൈക്കല്‍ വോണ്‍ പ്രതികരിച്ചത്. വംശീയത കാന്‍സര്‍ ആണെന്നാണ് സംഭവത്തില്‍ പ്രതികരിച്ച് ആദില്‍ റാഷിദ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് വരുന്ന അന്വേഷണങ്ങളോട് സഹകരിക്കും എന്നും ആദില്‍ റാഷിദ് വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com