'ജയ്പൂരില്‍ എത്തി, അതെ, ടീമിനെ ഞാന്‍ നയിക്കും'; 9 വര്‍ഷം മുന്‍പത്തെ രോഹിത്തിന്റെ ട്വീറ്റ് വൈറല്‍ 

ഈ സമയം 9 വര്‍ഷം മുന്‍പുള്ള രോഹിത്തിന്റെ ട്വീറ്റാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജയ്പൂര്‍: ഫുള്‍ ടൈം നായകനായതിന് ശേഷമുള്ള ആദ്യ മത്സരത്തിന് രോഹിത് ശര്‍മ ഇന്ന് ഇറങ്ങും. ഈ സമയം 9 വര്‍ഷം മുന്‍പുള്ള രോഹിത്തിന്റെ ട്വീറ്റാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്. 

ഇന്ന് ജയ്പൂരാണ് ട്വന്റി20. 9 വര്‍ഷം മുന്‍പ് രോഹിത് ട്വീറ്റ് ചെയ്തത് ഇങ്ങനെ, ജയ്പൂരില്‍ എത്തി, അതെ, ഞാനാണ് ടീമിനെ നയിക്കുന്നത്. നായകന്‍ എന്ന കൂടുതല്‍ ഉത്തരവാദിത്വം നന്നായി ചെയ്യാന്‍ നോക്കും...2012 നവംബര്‍ 7നാണ് രോഹിത് ഈ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഐസിസി ടൂര്‍ണമെന്റില്‍ നമ്മള്‍ ജയിച്ചില്ലന്നേ ഉള്ളു

അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കം കൂടിയാണ് രോഹിത്തിനും രാഹുല്‍ ദ്രാവിഡിനും ഒപ്പം ഇന്ത്യ ആരംഭിക്കുന്നത്. 11 മാസമാണ് ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പിന് ഇനിയുള്ളത്. 

ട്വന്റി20യില്‍ വളരെ മികവ് കാണിക്കുന്ന ടീമാണ് ഇന്ത്യയുടേത് എന്ന് ജയ്പൂരിലെ ആദ്യ ട്വന്റി20ക്ക് മുന്‍പായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് പറഞ്ഞു. ഐസിസി ടൂര്‍ണമെന്റില്‍ നമ്മള്‍ ജയിച്ചില്ലന്നേ ഉള്ളു. നമ്മള്‍ നന്നായി കളിച്ചു. ടീം എന്ന നിലയില്‍ നന്നായി കളിച്ചു. എന്നാല്‍ ചില വിടവുകള്‍ ഇവിടെ നികത്തേണ്ടതുണ്ട്. അവിടെ എല്ലാം ശ്രദ്ധ എത്തുന്നു എന്ന് ഉറപ്പാക്കും. ടീം എന്ന നിലയില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ് എന്നും രോഹിത് ശര്‍മ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com