അത് സ്ത്രീയല്ല പുരുഷന്‍? ഇറാന്‍ വനിതാ ടീമിനെതിരെ ജോര്‍ദാന്‍ 

ഷൂട്ടൗട്ടിലായിരുന്നു ജോര്‍ദാന് എതിരെ ഇറാന്‍ ജയം പിടിച്ചത്. ഇവിടെ ഷൂട്ടൗട്ടില്‍ ഇറാന് വേണ്ടി പുരുഷ ഗോള്‍കീപ്പര്‍ ഇറങ്ങി എന്നാണ് വിമര്‍ശനം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

താഷ്‌കന്റ്: വനിതാ ഫുട്‌ബോള്‍ മത്സരത്തില്‍ ഇറാന്‍ പുരുഷ താരത്തെ ഇറക്കി കളിച്ചെന്ന ആരോപണവുമായി ജോര്‍ദാന്‍. സെപ്റ്റംബര്‍ 25ന് നടന്ന മത്സരത്തെ ചൊല്ലിയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

ഷൂട്ടൗട്ടിലായിരുന്നു ജോര്‍ദാന് എതിരെ ഇറാന്‍ ജയം പിടിച്ചത്. ഇവിടെ ഷൂട്ടൗട്ടില്‍ ഇറാന് വേണ്ടി പുരുഷ ഗോള്‍കീപ്പര്‍ ഇറങ്ങി എന്നാണ് വിമര്‍ശനം. ഷൂട്ടൗട്ടില്‍ 2-4നാണ് ജോര്‍ദാന് എതിരെ ഇറാന്‍ ജയം പിടിച്ചത്. ഇറന്‍ ഗോള്‍കീപ്പര്‍ സൊഹ്‌റ കൗദേയി പുരുഷനാണെന്നാണ് ആരോപണം. ജോര്‍ദാന് എതിരെ രണ്ട് പെനാല്‍റ്റി സൊഹാറ സേവ് ചെയ്തിരുന്നു.

ജോര്‍ദാന്‍ രാജാവിന്റെ മകനും ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ അലി ബിന്‍ ഹുസൈനാണ് ആരോപണം ഉന്നയിക്കുന്നത്. വനിതാ താരമായി കൗദേയി വേഷം കെട്ടുകയായിരുന്നു. കൗദേയിയുടെ ലിംഗ പരിശോധന നടത്തണം എന്നും സംഭവം അന്വേഷിക്കണം എന്നും ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു. 

എന്നാല്‍ കൗദേയി പുരുഷനാണെന്ന ആരോപണങ്ങള്‍ ഇറാന്‍ തള്ളി. ദേശിയ ടീമിലേക്ക് ഓരോ കളിക്കാരേയും ഹോര്‍മോണ്‍ പരിശോധന നടത്തിയാണ് എടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വരുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ഇറാന്‍ ഫുട്‌ബോള്‍ സെലക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com