വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ആ തുറിച്ച് നോട്ടത്തിന് ഒരു ലക്ഷം രൂപ; ദീപക് ചഹറിന്റെ മാസ് മറുപടിയില്‍ വീണ് ഗപ്റ്റില്‍

ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടി20യില്‍ ആരാധകരെ ത്രില്ലടിപ്പിച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു ഗപ്റ്റില്‍-ദീപക് ചഹര്‍ കൊമ്പുകോര്‍ക്കല്‍
Published on

ജയ്പൂര്‍: ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടി20യില്‍ ആരാധകരെ ത്രില്ലടിപ്പിച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു ഗപ്റ്റില്‍-ദീപക് ചഹര്‍ കൊമ്പുകോര്‍ക്കല്‍. അവിടെ അവസാന ജയം ദീപക് ചഹറിന് ഒപ്പം പണ കിലുക്കവും...

ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ 18ാം ഓവറില്‍ ദീപക് ചഹറിനെ സിക്‌സ് പറത്തിയാണ് ഗപ്റ്റില്‍ സ്വാഗതം ചെയ്തത്. കൂറ്റന്‍ ഷോട്ട് പായിച്ച ഗപ്റ്റില്‍ പന്ത് പോകുന്നത് നോക്കാതെ ദീപക് ചഹറിന്റെ മുഖത്തേക്ക് നോട്ടം എറിഞ്ഞ് നിന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ ഗപ്റ്റലിന് ചഹറിന്റെ മറുപടി എത്തി.

കൂറ്റന്‍ ഷോട്ട് ആവര്‍ത്തിക്കാനുള്ള ഗപ്റ്റിലിന്റെ ശ്രമം പാളിയപ്പോള്‍ പന്ത് ശ്രേയസ് അയ്യരുടെ കൈകളിലേക്ക് എത്തി. ഗപ്റ്റിലിന്റെ നേരെ നോട്ടം എറിഞ്ഞ് ചഹര്‍ ആ കടം വീട്ടി. കളിയിലെ ഏറ്റവും മനോഹര നിമിഷമായി തെരഞ്ഞെടുത്തത് ഗപ്റ്റിലിന്റെ ഈ നോട്ടമായിരുന്നു. ഒരു ലക്ഷം രൂപയാണ് ഇവിടെ സമ്മാനമായി ചഹറിന് ലഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com