രാഹുല്‍+സച്ചിന്‍= രചിന്‍; ന്യൂസിലാന്‍ഡിന്റെ ഭാവിയെന്ന് വാഴ്ത്തപ്പെടുന്ന ഇന്ത്യന്‍ വംശജന്‍ 

രചിന്‍ എന്ന പേരിന് പിന്നിലെ രഹസ്യം കൂടി അറിഞ്ഞതോടെ ആരാധകരുടെ ഹൃദയം തൊടുകുയാണ് ന്യൂസിലാന്‍ഡിന്റെ ഈ തുടക്കക്കാരന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജയ്പൂര്‍: പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ന്യൂസിലാന്‍ഡ് തോല്‍വിയിലേക്ക് വീണെങ്കിലും കിവീസിന്റെ ഓള്‍റൗണ്ടറിലേക്കാണ് ഇന്ത്യക്കാരുടെ ശ്രദ്ധ പതിഞ്ഞത്. രചിന്‍ എന്ന പേരിന് പിന്നിലെ രഹസ്യം കൂടി അറിഞ്ഞതോടെ ആരാധകരുടെ ഹൃദയം തൊടുകുയാണ് ന്യൂസിലാന്‍ഡിന്റെ ഈ തുടക്കക്കാരന്‍. 

സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും രാഹുല്‍ ദ്രാവിഡിന്റേയും കടുത്ത ആരാധകരായ മാതാപിതാക്കള്‍ സച്ചിന്റേയും രാഹുലിന്റേയും പേര് ചേര്‍ത്ത് രചിന്‍ എന്നാണ് മകന് പേരിട്ടത്. ബംഗളൂരു സ്വദേശിയായ സോഫ്റ്റ് വയര്‍ എഞ്ചിനിയര്‍ രവി കൃഷ്ണമൂര്‍ത്തിയുടെ മകനാണ് രചിന്‍. തൊണ്ണൂറുകളിലാണ് ഇന്ത്യ വിട്ട് ഇവരുടെ കുടുംബം വെല്ലിങ്ടണിലേക്ക് ചേക്കേറിയത്. 

ആന്ധ്രപ്രദേശിലും പരിശീലനത്തിന് എത്തി രചിന്‍

ബാറ്റിങ് ഓള്‍റൗണ്ടറാണ് ഇടംകയ്യനായ രചിന്‍. ന്യൂസിലാന്‍ഡിന്റെ ഭാവി വാഗ്ദാനങ്ങളായി ഉയര്‍ത്തിക്കാണിക്കുന്നവരില്‍ രചിനുമുണ്ട്. നേരത്തെ അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് രചിന്‍ ശ്രദ്ധ പിടിച്ചിരുന്നു. അന്ധ്രാപ്രദേശ് ക്രിക്കറ്റ് അക്കാദമിയിലും രചിന്‍ പരിശീലനം നടത്തിയിരുന്നു. 

രചിന്റെ പിതാവ് ഹട് ഹോക്ക് ക്ലബ് ഇന്ത്യയില്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ക്ക് വേണ്ടി ഇന്ത്യയില്‍ പരിശീലന സൗകര്യം ഒരുക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരിശീലന മത്സരത്തില്‍ ന്യൂസിലാന്‍ഡ് എയ്ക്ക് വേണ്ടി രചിന്‍ സെഞ്ചുറി നേടി. എന്നാല്‍ ഇന്ത്യക്കെതിരെ നടന്ന ടി20യില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത് രചിന് മടങ്ങേണ്ടി വന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com