സ്റ്റീവ് എന്ന് വിളിച്ച് വംശീയ അധിക്ഷേപം; ചേതേശ്വര്‍ പൂജാരയോട് ക്ഷമ ചോദിച്ച് ജാക്ക് ബ്രൂക്ക്‌സ് 

2012ല്‍ യോര്‍ക്‌ഷെയറിന് വേണ്ടി കളിക്കുമ്പോഴാണ് പൂജാരയെ സ്റ്റീവ് എന്ന് വിളിച്ച് ബ്രൂക്‌സ് വംശീയമായി അധിക്ഷേപിച്ചത്
പൂജാര/ഫോട്ടോ: എപി
പൂജാര/ഫോട്ടോ: എപി

ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയെ സ്റ്റീവ് എന്ന് വിളിച്ചതില്‍ ക്ഷമ ചോദിച്ച് സോമര്‍സെറ്റ് പേസര്‍ ജാക്ക് ബ്രൂക്ക്‌സ്. 2012ല്‍ യോര്‍ക്‌ഷെയറിന് വേണ്ടി കളിക്കുമ്പോഴാണ് പൂജാരയെ സ്റ്റീവ് എന്ന് വിളിച്ച് ബ്രൂക്‌സ് വംശീയമായി അധിക്ഷേപിച്ചത്. 

ബ്രൂക്ക്‌സ് വംശീയ അധിക്ഷേപം നടത്തി എന്ന നിലയില്‍ രണ്ട് സംഭവങ്ങളാണ് പുറത്തു വന്നത്. ഇംഗ്ലീഷ് പേസര്‍മാരായ ടൈമല്‍ മില്‍സിനോടും സ്റ്റുവര്‍ട്ട് ലൗഡറ്റിനോടും സംസാരിക്കുമ്പോള്‍ വംശീയ വിദ്വേഷം നിറഞ്ഞ വാക്ക് ഉപയോഗിച്ചു എന്നതാണ് ഒന്ന്. പൂജാരയെ സ്റ്റീവ് എന്ന് വിളിച്ചത് രണ്ടാമത്തേതും. 

നിക്ക് നെയിം നല്‍കുക ഡ്രസ്സിങ് റൂമുകളിലെ പതിവ്‌

2012ല്‍ എന്റെ രണ്ട് ട്വീറ്റുകളില്‍ ഉപയോഗിച്ച ഭാഷ അംഗീകരിക്കാന്‍ കഴിയാത്തതാണ്. അത്തരം വാക്കുകള്‍ ഉപയോഗിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു, പ്രസ്താവനയില്‍ ബ്രൂക്ക്‌സ് പറയുന്നു. പല കളിക്കാരുടേയും പേര് ഉച്ചരിക്കാന്‍ പ്രശ്‌നം വരുമ്പോള്‍ നിക്ക്‌ നെയിം നല്‍കുക ഡ്രസ്സിങ് റൂമുകളിലെ പതിവാണ്. അത് വംശീയത ഒന്നും നോക്കിയിട്ടല്ല. എന്നാല്‍ അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് ഇപ്പോള്‍ അംഗീകരിക്കുന്നു എന്നും ബ്രൂക്ക്‌സ് പറഞ്ഞു. 

ഞാന്‍ ഏതെങ്കിലും വിധത്തില്‍ പൂജാരയേയോ കുടുംബത്തേയെ അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. അത് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. ഇതൊരു വംശീയ വിദ്വേശം നിറഞ്ഞ പെരുമാറ്റമായി ഞാന്‍ എടുത്തിരുന്നില്ല. എന്നാലിപ്പോള്‍ അത് അംഗീകരിക്കാന്‍ പാടില്ലാത്ത പെരുമാറ്റമായി ഞാന്‍ തിരിച്ചറിയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com