ഇന്ത്യ എയ്‌ക്കൊപ്പം സൗത്ത് ആഫ്രിക്കയിലേക്ക് വിടാന്‍ ബിസിസിഐ, ഹനുമാ വിഹാരിയുടെ ട്വീറ്റില്‍ ചികഞ്ഞ് ആരാധകര്‍

ടീം പ്രഖ്യാപനം വന്ന ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഹനുമാ വിഹാരിയില്‍ നിന്ന് വന്ന ട്വീറ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്
ഹനുമാ വിഹാരി/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ഹനുമാ വിഹാരി/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
Updated on
1 min read

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടാന്‍ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ഹനുമാ വിഹാരിക്ക് കഴിഞ്ഞില്ല. ടീം പ്രഖ്യാപനം വന്ന ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഹനുമാ വിഹാരിയില്‍ നിന്ന് വന്ന ട്വീറ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 

കോമ(,) മാത്രം ഇട്ടാണ് ഇവിടെ ഹനുമാ വിഹാരിയുടെ ട്വീറ്റ്. ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്നതിലെ ചെറിയ തടസം മാത്രം എന്നതാണ് ഇതിലൂടെ ഹനുമാ വിഹാരി ഉദ്ധേശിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഹനുമാ വിഹാരിയെ തഴയുകയും പകരം ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തുകയും ചെയ്തത് ചര്‍ച്ചയായിരുന്നു. 

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഹനുമാ വിഹാരിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം അവസാനം ഇന്ത്യയുടെ സീനിയര്‍ ടീം സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തുന്നുണ്ട്. ഇന്ത്യ എയ്ക്ക് വേണ്ടി സൗത്ത് ആഫ്രിക്കയില്‍ കളിച്ച് സാഹചര്യങ്ങളോട് ഇണങ്ങിയാല്‍ ആറാം സ്ഥാനത്ത് ഹനുമാ വിഹാരിയെ പരിഗണിക്കാം എന്ന ലക്ഷ്യവും സെലക്ടര്‍മാരുടെ മനസിലുണ്ടെന്നാണ് സൂചന. 

ഏതെങ്കിലും താരത്തിന് പരിക്ക് പറ്റിയാലും ഇവിടെ ഹനുമാ വിഹാരിയുടെ സാന്നിധ്യം ഇന്ത്യക്ക് പ്രയോജനപ്പെടുത്താം. ശ്രേയസ് അയ്യറിനേക്കാള്‍ ആറാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കയില്‍ കൂടുതല്‍ ആശ്രയിക്കാന്‍ കഴിയുക ഹനുമാ വിഹാരിയെയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com