പ്രതിവര്‍ഷം 250 കോടി പ്രതിഫലം; എംബാപ്പെയ്ക്ക് വേണ്ടി ലിവര്‍പൂള്‍, റയലുമായി പോര് കടുപ്പിക്കുന്നു

പ്രതിവര്‍ഷം 30 മില്യണ്‍ പൗണ്ട് പ്രതിഫലം എന്ന ഓഫര്‍ എംബാപ്പെയ്ക്ക് മുന്‍പില്‍ ലിവര്‍പൂള്‍ വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍
എംബാപ്പെ/ഫയല്‍ ചിത്രം
എംബാപ്പെ/ഫയല്‍ ചിത്രം

ലണ്ടന്‍: പിഎസ്ജിയുടെ ഫ്രഞ്ച് താരം എംബാപ്പെ ആന്‍ഫീല്‍ഡിലേക്ക് എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പ്രതിവര്‍ഷം 30 മില്യണ്‍ പൗണ്ട് പ്രതിഫലം എന്ന ഓഫര്‍ എംബാപ്പെയ്ക്ക് മുന്‍പില്‍ ലിവര്‍പൂള്‍ വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

എംബാപ്പെയില്‍ കണ്ണുവെച്ച് റയല്‍ മാഡ്രിഡിന്റെ നീക്കങ്ങള്‍ തുടരുകയാണ്. എന്നാല്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയല്‍ മാഡ്രിഡിനെ മറികടക്കുന്നതിനായാണ് പ്രതിവര്‍ഷം 30 മില്യണ്‍ പൗണ്ട് എന്ന ഓഫര്‍ ലിവര്‍പൂള്‍ മുന്‍പില്‍ വെക്കുന്നത്. നിലവില്‍ പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്താണ് ലിവര്‍പൂള്‍. സല ഗോള്‍ വല കുലുക്കുന്നുണ്ടെങ്കിലും മുന്നേറ്റനിരയിലെ മൂര്‍ച്ച ലിവര്‍പൂളിന് കൂട്ടണം. 

അടുത്ത സമ്മറില്‍ എംബാപ്പെ ഫ്രീ ഏജന്റ് 

അടുത്ത സമ്മറിലാണ് എംബാപ്പെയുടെ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കുന്നത്. അതോടെ ഫ്രീ ട്രാന്‍സ്ഫറായി എംബാപ്പെയെ സ്വന്തമാക്കാന്‍ കഴിയും.ക്ലോപ്പിന്റെ ആരാധകനാണ് താനെന്ന് എംബാപ്പെ പറഞ്ഞതോടെയാണ് ലിവര്‍പൂള്‍ ഫ്രഞ്ച് താരത്തിനായുള്ള നീക്കം ശക്തമാക്കിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഈ വര്‍ഷം ആദ്യം രണ്ട് ഓഫറുകള്‍ പിഎസ്ജിയുടെ മുന്‍പില്‍ റയല്‍ മാഡ്രിഡ് വെച്ചിരുന്നു. 137 മില്യണ്‍ പൗണ്ടിന്റേയും 145.5 മില്യണ്‍ പൗണ്ടിന്റേയും. ഇത് രണ്ടും പിഎസ്ജി തള്ളി. തന്റെ ആരാധനാപാത്രം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് റയല്‍ മാഡ്രിഡിലേക്ക് തന്നെ എംബാപ്പെ ചേക്കേറുമെന്ന വിലയിരുത്തലാണ് ശക്തം. എന്നാല്‍ ലിവര്‍പൂള്‍ ഇവിടെ റയലിന് കടുത്ത സമ്മര്‍ദം നല്‍കുമെന്ന് വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com