'ഡെത്ത് ഓവറുകളില്‍ ഇനി ബൂമ്രയ്ക്ക് കൂട്ട്'; ഹര്‍ഷല്‍ പട്ടേലിലേക്ക് ചൂണ്ടി റോബിന്‍ ഉത്തപ്പ 

ആദ്യ കളിയില്‍ തന്നെ മികവ് കാണിച്ച ഹര്‍ഷല്‍ പട്ടേലിന് വലിയ കയ്യടിയാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ലഭിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റാഞ്ചി: ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ട്വന്റി20യില്‍  കെഎല്‍ രാഹുല്‍ ആയിരിക്കും മാന്‍ ഓഫ് ദി മാച്ച് എന്നാണ് ഏവരും കരുതിയത്. പക്ഷേ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബൗളിങ് മികവ് കാണിച്ച ഹര്‍ഷല്‍ പട്ടേല്‍ കളിയിലെ താരമായി. ആദ്യ കളിയില്‍ തന്നെ മികവ് കാണിച്ച ഹര്‍ഷല്‍ പട്ടേലിന് വലിയ കയ്യടിയാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ലഭിക്കുന്നത്..

ഡെത്ത് ഓവറില്‍ ബൂമ്രയ്ക്ക് കൂട്ടായി മറ്റൊരു ബൗളറെ കൂടി ഇന്ത്യക്ക് ലഭിച്ചു എന്നാണ് ഹര്‍ഷല്‍ പട്ടേലിനെ ചൂണ്ടി റോബിന്‍ ഉത്തപ്പ പറയുന്നത്. ഹര്‍ഷലിന്റെ കഴിവും സമ്മര്‍ദ ഘട്ടങ്ങളില്‍ ആ കഴിവ് പുറത്തെടുക്കുന്ന വിധവും അതിശയിപ്പിക്കുന്നതാണ്. 18ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സ് ആദ്യ പന്തില്‍ ഹര്‍ഷലിന് എതിരെ സിക്‌സ് നേടി. പിന്നാലെ ഹര്‍ഷല്‍ നോബോള്‍ എറിഞ്ഞു. എന്നാല്‍ അടുത്ത പന്തില്‍ കളിയിലേക്ക് ഹര്‍ഷല്‍ തിരിച്ചെത്തി, വിക്കറ്റ് വീഴ്ത്തി, റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാണിച്ചു. 

ഡെത്ത് ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ കൂടി വരുന്നതോടെ ഇന്ത്യന്‍ ബൗളിങ് യൂണിറ്റ് കൂടുതല്‍ ഡൈനാമിക് ആവും എന്ന് കിവീസ് മുന്‍ നായകന്‍ ഡാനിയല്‍ വെറ്റോറി പറഞ്ഞു. ആവേശ് ഖാന്‍ ന്യൂബോളില്‍ മികവ് കാണിക്കാന്‍ കഴിയും എന്നും വെറ്റോറി ചൂണ്ടിക്കാണിച്ചു. 

റാഞ്ചിയില്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. കഴിഞ്ഞ ഐപിഎല്‍ സീസണിലെ മികവാണ് ഹര്‍ഷലിനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചത്. 2021 ഐപിഎല്‍ സീസണിലെ പര്‍പ്പിള്‍ ക്യാപ്പ് ഹര്‍ഷലിനായിരുന്നു. 32 വിക്കറ്റാണ് സീസണില്‍ ഹര്‍ഷല്‍ വീഴ്ത്തിയത്. എന്നാല്‍ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് ഹര്‍ഷലിനെ പരിഗണിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com