ചെന്നൈ നിലനിര്‍ത്തുന്ന നാല് കളിക്കാര്‍ ആരെല്ലാം? സുരേഷ് റെയ്‌ന ഉണ്ടാവില്ലെന്ന് സൂചന 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 01:03 PM  |  

Last Updated: 24th November 2021 01:03 PM  |   A+A-   |  

dhoni_raina1

ഫയല്‍ ചിത്രം

 

ചെന്നൈ: ഐപിഎല്‍ പതിനഞ്ചാം സീസണിന് മുന്‍പായുള്ള താര ലേലം അടുത്ത മാസം നടക്കും എന്നാണ് സൂചനകള്‍. അതിന് മുന്‍പായി ടീമില്‍ എതെല്ലാം കളിക്കാരെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറാവും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇവിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ നിലനിര്‍ത്തുന്ന നാല് പേരില്‍ സുരേഷ് റെയ്‌ന ഉണ്ടായിരിക്കില്ല എന്ന സൂചനയാണ് വരുന്നത്. 

ഋതുരാജ് ഗയ്കവാദ്, രവീന്ദ്ര ജഡേജ, ഡുപ്ലസിസ്, എംഎസ് ധോനി എന്നിവരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ആറ് ദിവസം കൂടിയാണ് ഇനി ഫ്രാഞ്ചൈസികളുടെ മുന്‍പിലുള്ളത്. 

16 കളിയില്‍ നിന്ന് 635 റണ്‍സ് ആണ് ഋതുരാജ് നേടിയത്

2021 ഐപിഎല്‍ സീസണില്‍ ചെന്നൈ കിരീടം ചൂടിയപ്പോള്‍ ഋതുരാജ് ഗയ്കവാദ് ആണ് സീസണിലെ താരമായത്. 16 കളിയില്‍ നിന്ന് 635 റണ്‍സ് ആണ് ഋതുരാജ് നേടിയത്. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവും ഫീല്‍ഡിലെ പ്രസന്‍സുമാണ് താരത്തിന് കരുത്താവുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിലെ മികവ് കൊണ്ടും കളിയുടെ ഗതി തിരിക്കാന്‍ പ്രാപ്തമാണ് താരമാണ് ജഡേജ. 

ചെന്നൈ നിരയിലേക്ക് പരിചയസമ്പത്തിന്റെ കരുത്ത് നിറയ്ക്കാന്‍ ഡുപ്ലസിസിന്റെ സാന്നിധ്യത്തിലൂടെ കഴിയും. ടോപ് ഓര്‍ഡറില്‍ ഋതുരാജിനൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ കഴിഞ്ഞ സീസണില്‍ ഡുപ്ലസിസിന് കഴിഞ്ഞു. ഇത് ഡുപ്ലസിസിനെ ചെന്നൈ ടീമില്‍ തുടരാന്‍ തുണച്ചേക്കും. 

അടുത്ത സീസണില്‍ ധോനി കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ധോനി കളിക്കാന്‍ തയ്യാറായാല്‍ ഒരു റിറ്റെന്‍ഷന്‍ കാര്‍ഡ് ചെന്നൈ ഉപയോഗിക്കുന്നത് ധോനിക്ക് വേണ്ടിയാവും എന്ന് ഉറപ്പാണ്. ചെന്നൈയിലായിരിക്കും തന്റെ അവസാന ട്വന്റി20 എന്ന് ധോനി പറഞ്ഞു കഴിഞ്ഞു. അതിനാല്‍ അടുത്ത സീസണിലും ധോനി ചെന്നൈക്ക് വേണ്ടി ഇറങ്ങുമെന്നാണ് വ്യക്തമാകുന്നത്.