രാജസ്ഥാന്റെ നായകന്‍ സഞ്ജു തന്നെ, 14 കോടി രൂപയ്ക്ക് ടീമില്‍ നിലനിര്‍ത്തി

തിനഞ്ചാം ഐപിഎല്‍ സീസണിലും സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പതിനഞ്ചാം ഐപിഎല്‍ സീസണിലും സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. സഞ്ജുവിനെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

സഞ്ജുവിന് വേണ്ടിയാണ് രാജസ്ഥാന്‍ തങ്ങളുടെ ആദ്യ റീറ്റെന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നത്. 14 കോടി രൂപ പ്രതിഫലവുമായാണ് സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തുക. സഞ്ജുവിനെ കൂടാതെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള മറ്റ് മൂന്ന് കളിക്കാരില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 

ബെന്‍ സ്‌റ്റോക്ക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയേക്കില്ല

ജോസ് ബട്ട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, ലിവിങ്സ്റ്റണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. ബെന്‍ സ്റ്റോക്ക്‌സിനെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയില്ല. സ്റ്റോക്ക്‌സിന്റെ ഉയര്‍ന്ന പ്രതിഫലത്തെ തുടര്‍ന്നാണ് ഇത്. 12.5 കോടി രൂപയാണ് രാജസ്ഥാനില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ പ്രതിഫലം. ജോഫ്ര ആര്‍ച്ചറുടേത് 7.2 കോടി. 

നാല് കളിക്കാരെയാണ് ഫ്രാഞ്ചൈസികള്‍ക്ക് ടീമില്‍ നിലനിര്‍ത്താന്‍ കഴിയുക. അതില്‍ രണ്ട് കളിക്കാര്‍ ഇന്ത്യന്‍ താരങ്ങളാവണം. രാജസ്ഥാന്‍ ജോസ് ബട്ട്‌ലറെ ടീമില്‍ നിലനിര്‍ത്തും എന്ന് ഏറെ കുറെ ഉറപ്പാണ്. താര ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരെ തീരുമാനിക്കാനുള്ള അവസാന തിയതി നവംബര്‍ 30 ആണ്. 42 കോടി രൂപ വരെയാണ് കളിക്കാരെ ടീമില്‍ നിലനിര്‍ത്തുന്നതിനായി ഓരോ ഫ്രാഞ്ചൈസികള്‍ക്കും മുടക്കാന്‍ കഴിയുന്ന തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com