ഇറ്റലിയോ പോര്‍ച്ചുഗല്ലോ? ഖത്തറിലേക്ക് ഇവരില്‍ ഒരാള്‍ മാത്രം; ലോകകപ്പ് പ്ലേഓഫ് ചിത്രം ഇങ്ങനെ 

ഒന്നുകില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഖത്തറില്‍ പന്തുരുളും. അതല്ലെങ്കില്‍ യൂറോ ചാമ്പ്യന്മാരില്ലാതെ കിരീട പോര് നടക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ലോകകപ്പ് യോഗ്യതാ നേടുന്നതിനുള്ള പ്ലേഓഫ് മത്സരങ്ങളുടെ ഡ്രോ വന്നതിന്റെ ഞെട്ടലിലാണ് ആരാധകര്‍. ഒന്നുകില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഖത്തറില്‍ പന്തുരുളും. അതല്ലെങ്കില്‍ യൂറോ ചാമ്പ്യന്മാരില്ലാതെ കിരീട പോര് നടക്കും. ഈ രണ്ട് പേരില്‍ ഖത്തറിലേക്ക് പറക്കുക ഒരു ടീം മാത്രം. 

12 ടീമുകളില്‍ നിന്ന് മൂന്ന് ടീമുകളാണ് യൂറോപ്യന്‍ പ്ലേഓഫില്‍ നിന്ന് ഖത്തര്‍ ലോകകപ്പിലേക്ക് പറക്കുക. പ്ലേഓഫ് സെമി ഫൈനലില്‍ നോര്‍ത്ത് മാസിഡോണിയയെ ആണ് ഇറ്റലി ആദ്യം നേരിടുക. ഈ കളിയില്‍ വിജയിക്കുന്ന ടീമിനെ, പോര്‍ച്ചുഗല്‍-തുര്‍ക്കി മത്സരത്തിലെ വിജയി നേരിടും. സെമി ജയിച്ച് പോര്‍ച്ചുഗലും ഇറ്റലിയും എത്തിയാല്‍ ഫൈനലില്‍ ഇരുവരും കൊമ്പുകോര്‍ക്കണം. ഫൈനലില്‍ ജയിക്കുന്ന ടീമാണ് ഖത്തറിലേക്ക് ടിക്കറ്റ് നേടുക. 

2018ല്‍ റഷ്യന്‍ ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ ഇറ്റലിക്ക് കഴിഞ്ഞിരുന്നില്ല. യൂറോ 2020ല്‍ കിരീടം ചൂടിയതിന് പിന്നാലെ ഖത്തര്‍ ലോകകപ്പ് കാണാതെ പോവുക എന്നത് ഇറ്റലിക്ക് വലിയ തിരിച്ചടിയാവും. 2016ലെ യൂറോ ചാമ്പ്യന്മാരും 2020ലെ യൂറോ ചാമ്പ്യന്മാരും തമ്മിലാണ് ഖത്തര്‍ ലോകകപ്പ് യോഗ്യതയ്ക്ക് വേണ്ടിയുള്ള പോര്. 

2006 മുതല്‍ ക്രിസ്റ്റ്യാനോയുടെ തോളിലേറി പോര്‍ച്ചുഗല്‍

2006 മുതല്‍ പോര്‍ച്ചുഗല്ലിനെ ലോകകപ്പിലേക്ക് എത്തിക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലോക കപ്പ് ഉയര്‍ത്താന്‍ ക്രിസ്റ്റ്യാനോയ്ക്ക് മുന്‍പിലെത്തുന്ന അവസാന അവസരമാണ് 2022ലേത്. ഖത്തറിലേക്ക് എത്തുമ്പോള്‍ 37 വയസാവും ക്രിസ്റ്റിയാനോയുടെ പ്രായം. 

2014 ലോകകപ്പിലേക്ക് പോര്‍ച്ചുഗല്‍ എത്തിയത് പ്ലേഓഫിലെ ക്രിസ്റ്റിയാനോയുടെ മികവിലാണ്. അന്ന് പ്ലേഓഫില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ സ്വീഡന് എതിരെ 3-2നാണ് പോര്‍ച്ചുഗല്‍ ജയിച്ചത്. ക്രിസ്റ്റിയാനോയാണ് മൂന്ന് ഗോളുകളും നേടിയത്. ഇബ്രാഹിമോവിച്ച് രണ്ട് വട്ടവും വല കുലുക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com