വധു മിതാലി! ഇന്ത്യൻ താരം ശാർദുൽ ഠാക്കൂർ വിവാഹിതനാകുന്നു

വധു മിതാലി! ഇന്ത്യൻ താരം ശാർദുൽ ഠാക്കൂർ വിവാഹിതനാകുന്നു
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ശാർദുൽ ഠാക്കൂർ വിവാഹിതനാകുന്നു. മിതാലി പരൂൽക്കറാണ് വധു. ഇരുവരും ​ദീർഘ നാളായി സുഹൃത്തുക്കളാണ്. വിവാഹ നിശ്ചയം ഇന്ന് നടന്നു. വിവാഹം അടുത്ത വർഷമുണ്ടാകും.

മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. നൂറിൽ താഴെ അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്.

30കാരനായ ശാർദുൽ ഠാക്കൂർ, ഇന്ത്യയ്ക്കായി നാല് ടെസ്റ്റുകളും 15 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടി20 ലോകകപ്പിനു പിന്നാലെ വിശ്രമം അനുവദിച്ചതിനാൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഠാക്കൂർ കളിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com