ആ എലൈറ്റ് പട്ടികയില്‍ അശ്വിന്‍ ഇനി മൂന്നാമന്‍; പിന്തള്ളിയത് ഹര്‍ഭജന്‍ സിങിനെ

ആ എലൈറ്റ് പട്ടികയില്‍ അശ്വിന്‍ ഇനി മൂന്നാമന്‍; പിന്തള്ളിയത് ഹര്‍ഭജന്‍ സിങിനെ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാണ്‍പുര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതിന് പിന്നാലെ പുതിയ നേട്ടവുമായി സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡ് പട്ടികയില്‍ അശ്വിന്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങിനെ മറികടന്നാണ് അശ്വിന്‍ എലൈറ്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയത്.

നാലാം ദിനത്തില്‍ വില്‍ യങിനെ തുടക്കത്തില്‍ തന്നെ മടക്കിയതോടെ അശ്വിന്‍ ഹര്‍ഭജനൊപ്പമെത്തിയിരുന്നു. അഞ്ചാം ദിനത്തില്‍ ടോം ലാതമിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് ഹര്‍ഭജനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി അശ്വിന്‍ മുന്നാം സ്ഥാനത്തേക്ക് കയറിയത്.

ഇതോടെ ടെസ്റ്റില്‍ അശ്വിന്റെ വിക്കറ്റ് നേട്ടം 418ല്‍ എത്തി. 103 ടെസ്റ്റുകളില്‍ നിന്ന് 417 വിക്കറ്റുകളാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. അശ്വിന്‍ 80 ടെസ്റ്റുകളില്‍ നിന്നാണ് നേട്ടത്തിലെത്തിയത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അശ്വിന്‍ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയത്.

619 വിക്കറ്റുകളുമായി ഇതിഹാസ താരം അനില്‍ കുംബ്ലെയാണ് പട്ടികയില്‍ ഒന്നാമന്‍. 434 വിക്കറ്റുകള്‍ വീഴ്ത്തി ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവാണ് രണ്ടാമത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com