കോഹ്‌ലിയേയും രഹാനയേയും ഉള്‍പ്പെടുത്താന്‍ ഒരു ബൗളറെ മാറ്റുമോ? മുംബൈയില്‍ 3 മാറ്റങ്ങള്‍ക്ക് സാധ്യത

മുംബൈയില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ കാണ്‍പൂരില്‍ കളിപ്പിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ ഇന്ത്യ വരുത്താനാണ് സാധ്യത
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ന്യൂസിലാന്‍ഡിന് എതിരായ പരമ്പര സമനിലയില്‍ അവസാനിച്ചതോടെ മുംബൈയിലേക്കാണ് ഇനി എല്ലാവരുടേയും ശ്രദ്ധ. ഇവിടെ വിരാട് കോഹ് ലി കൂടി മടങ്ങി വരുന്നതോടെ ഇന്ത്യന്‍ ടീം കൂടുതല്‍ ശക്തമാവും. മുംബൈയില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ കാണ്‍പൂരില്‍ കളിപ്പിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ ഇന്ത്യ വരുത്താനാണ് സാധ്യത. 

ഇഷാന്ത് ശര്‍മയ്ക്ക് പകരം മുഹമ്മദ് സിറാജ്

കാണ്‍പൂരില്‍ ന്യൂസിലാന്‍ഡ് പേസര്‍മാര്‍ നല്‍കിയത് പോലൊരു ബ്രേക്ക്ത്രൂ നല്‍കാന്‍ ഇഷാന്ത് ശര്‍മയ്ക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ പേസര്‍മാരുടെ തുടക്കത്തിലെ ആക്രമണം അതിജീവിക്കാന്‍ കഴിഞ്ഞതോടെ കിവീസ് ഓപ്പണര്‍മാര്‍ വലിയ കൂട്ടുകെട്ട് കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഇഷാന്ത് ശര്‍മയ്ക്ക് പകരം മുഹമ്മദ് സിറാജ് ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. 

വൃധിമാന്‍ സാഹയെ ബാറ്റിങ്ങില്‍ മുകളിലേക്ക് കയറ്റിയേക്കും

കാണ്‍പൂരില്‍ ആദ്യ ഇന്നിങ്‌സില്‍ സാഹ ഏഴാമതും രണ്ടാം ഇന്നിങ്‌സില്‍ എട്ടാമതുമാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സ് മാത്രം എടുത്ത് മടങ്ങി. 61 റണ്‍സ് കണ്ടെത്തി ഇന്ത്യയുടെ ലീഡ് ഉയര്‍ത്താന്‍ സഹായിച്ചു. ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോഴാണ് സാഹയ്ക്ക് കൂടുതല്‍ മികവ് കാണിക്കാന്‍ സാധിച്ചിട്ടുള്ളത്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് മുന്‍പേ സാഹയെ ഇറക്കിയാല്‍ അത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ആത്മവിശ്വാസം കൂട്ടിയേക്കും.

രഹാനെയുടെ സ്ഥാനത്ത് കോഹ് ലി 

മോശം ഫോം തുടരുന്ന രഹാനെയ്ക്ക് മുംബൈയില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയും അര്‍ധ ശതകവും കണ്ടെത്തിയ ശ്രേയസ് അയ്യരെ ടീമില്‍ നിന്ന് മാറ്റാനാവില്ല. ഈ സാഹചര്യത്തില്‍ കോഹ് ലി വരുമ്പോള്‍ രഹാനെയ്ക്ക് സ്ഥാനം നഷ്ടമാകാന്‍ സാധ്യതയുണ്ട്. രഹാനെയെ ടീമില്‍ നിലനിര്‍ത്തണം എങ്കില്‍ ഒരു ബൗളറെ ടീമില്‍ നിന്ന് ഒഴിവാക്കണം. അതിന് ഇന്ത്യന്‍ തയ്യാറാവാന്‍ സാധ്യതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com