ട്വന്റി20 ലോകകപ്പ്; 'ഇന്ത്യ ക്ലിയര്‍ ഫേവറിറ്റുകള്‍, എല്ലാ മേഖലയിലും കരുത്ത്', തോല്‍വിക്ക് പിന്നാലെ സ്റ്റീവ് സ്മിത്ത്‌

സന്നാഹ മത്സരത്തില്‍ ഇന്ത്യയോട് 9 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് സ്മിത്തിന്റെ വാക്കുകള്‍
ഫോട്ടോ:ബിസിസിഐ, ട്വിറ്റർ
ഫോട്ടോ:ബിസിസിഐ, ട്വിറ്റർ

ദുബായ്: ട്വന്റി20 ലോകകപ്പിലെ ഫേവറിറ്റുകള്‍ ഇന്ത്യയാണെന്ന് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. സന്നാഹ മത്സരത്തില്‍ ഇന്ത്യയോട് 9 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് സ്മിത്തിന്റെ വാക്കുകള്‍. 

അതിഭയങ്കര സംഘമാണ് ഇന്ത്യയുടേത്. എല്ലാ മേഖലകളും ശക്തമാക്കിയ അവര്‍ക്ക് മികച്ച മാച്ച് വിന്നര്‍മാരുമുണ്ട്. കഴിഞ്ഞ ഏതാനും മാസമായി ഈ സാഹചര്യങ്ങളില്‍ കളിക്കുകയാണ് അവര്‍ ഐപിഎല്ലില്‍. അതിനാല്‍ ഈ സാഹചര്യങ്ങളോട് അവര്‍ ഇണങ്ങിയിരിക്കുന്നു, സ്മിത്ത് പറഞ്ഞു. 

സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററാണ് സ്റ്റീവ് സ്മിത്ത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് എന്ന നിലയില്‍ ഓസ്‌ട്രേലിയ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ സ്റ്റീവ് സ്മിത്തിന്റെ അര്‍ധ ശതകവും മാക്‌സ്വെല്ലിന്റേയും സ്റ്റൊയ്‌നിസിന്റേയും ഇന്നിങ്‌സ് ആണ് അവരെ മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്. 

സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തുണച്ച് സ്മിത്തിന്റെ അര്‍ധ ശതകം

48 പന്തില്‍ നിന്നാണ് സ്മിത്ത് 57 റണ്‍സ് നേടിയത്. ഇന്ത്യക്കെതിരെ ടൈമിങ്ങോടെ കളിക്കാന്‍ എനിക്ക് കഴിഞ്ഞു. ഐപിഎല്ലില്‍ എനിക്ക് അധികം മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ നെറ്റ്‌സില്‍ ഞാന്‍ ഒരുപാട് സമയം ചിലവിട്ടു. അതിലൂടെ ഈ സാഹചര്യവുമായി ഇണങ്ങി, സ്റ്റീവ് സ്മിത്ത് പറഞ്ഞു. 

20 ഓവറില്‍ ഓസ്‌ട്രേലിയയെ 152 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17.5 ഓവറില്‍ ജയം പിടിച്ചു. രാഹുലും രോഹിത്തും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. രോഹിത്ത് 60 റണ്‍സും സൂര്യകുമാര്‍ യാദവ് 38 റണ്‍സും നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com