'മനോഹരമായാണ് ആ തോല്‍വിയെ കോഹ്‌ലി കൈകാര്യം ചെയ്തത്'; പ്രശംസയുമായി പാക് മുന്‍ ക്യാപ്റ്റന്‍

തോല്‍വിയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി കൈകാര്യം ചെയ്ത വിധത്തെ പ്രശംസിച്ച് പാക് മുന്‍ വനിതാ ക്യാപ്റ്റന്‍ സന മിര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: പാകിസ്ഥാന് എതിരായ തോല്‍വിയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി കൈകാര്യം ചെയ്ത വിധത്തെ പ്രശംസിച്ച് പാക് മുന്‍ വനിതാ ക്യാപ്റ്റന്‍ സന മിര്‍. ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിനാണ് പാകിസ്ഥാന്‍ തോല്‍പ്പിച്ചത്. 

മനോഹരമായാണ് കോഹ് ലി ആ തോല്‍വിയെ കൈകാര്യം ചെയ്തത്. കോഹ് ലിയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ ഞാന്‍ ബഹുമാനിക്കുന്നു. പലര്‍ക്കും റോള്‍ മോഡലുകള്‍ കൂടിയായ മുന്‍നിര അത്‌ലറ്റുകള്‍ ഈ വിധം പെരുമാറുന്നത് സന്തോഷിപ്പിക്കുന്നതായും സന മിര്‍ പറഞ്ഞു. 

അവര്‍ക്കുള്ളിലെ സുരക്ഷിതത്വവും തിരിച്ചു വരാനുള്ള ആത്മവിശ്വാസം ഉണ്ടെന്നുമാണ് ആ പെരുമാറ്റം വ്യക്തമാക്കുന്നത്. വമ്പന്‍ ജയങ്ങളുമായി ഇന്ത്യ തിരിച്ചു വന്നാലും താന്‍ അത്ഭുതപ്പെടില്ല. ടൂര്‍ണമെന്റില്‍ വീണ്ടും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ ജയത്തോടെ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായി പാകിസ്ഥാന്‍ മാറി കഴിഞ്ഞു. ഈ ജയത്തില്‍ മുഴുകി പോകുന്നില്ല എന്ന് ബാബറും ഷഹീന്‍ അഫ്രീദിയും വ്യക്തമാക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. അടുത്ത കളിയിലേക്കാണ് അവരുടെ ശ്രദ്ധ. ടീം ശരിയായ വഴിയിലാണ് പോവുന്നത് എന്ന് അവര്‍ കാണിച്ച് തരുന്നതായും സനാ മിര്‍ പറഞ്ഞു. 

പാകിസ്ഥാന്‍ ഇന്ന് ന്യൂസിലാന്‍ഡിന് എതിരെ

ഇന്ത്യയെ തോല്‍പ്പിച്ചതിന് പിന്നാലെ ഇന്ന് രണ്ടാം മത്സരത്തിന് പാകിസ്ഥാന്‍ ഇറങ്ങും. ന്യൂസിലാന്‍ഡ് ആണ് എതിരാളികള്‍. പാകിസ്ഥാന് എതിരായ പരമ്പരയില്‍ നിന്ന് ന്യൂസിലാന്‍ഡ് അവസാന നിമിഷം പിന്മാറിയത് വലിയ വിവാദമായിരുന്നു. ഇതിന് കണക്ക് തീര്‍ക്കുക കൂടി ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ഇന്ന് ഇറങ്ങുന്നത്. 

ഇന്ത്യയുമായി തങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലെന്നും ന്യൂസിലാന്‍ഡിനോടാണ് തങ്ങള്‍ക്ക് ദേഷ്യമെന്നും പാക് മുന്‍ പേസര്‍ അക്തര്‍ പറഞ്ഞിരുന്നു. ആ ദേഷ്യം ന്യൂസിലാന്‍ഡിനോട് പാക് ടീം തീര്‍ക്കുമെന്നും അക്തര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com