ആറ് ജയവും ഒരു തോല്‍വിയും, കിവീസിന് എതിരെ ഇറങ്ങുമ്പോള്‍ പ്രതീക്ഷ കൂട്ടി കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്‌

ഇവിടെ ന്യൂസിലാന്‍ഡിന് എതിരെയുള്ള കോഹ് ലിയുടെ വിജയ കണക്കാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ദുബായ്: ട്വന്റി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യ നാളെ ഇറങ്ങും. തോറ്റാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. ഇവിടെ ന്യൂസിലാന്‍ഡിന് എതിരെയുള്ള കോഹ് ലിയുടെ വിജയ കണക്കാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. 

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് മേല്‍ ആധിപത്യം നേടാന്‍ ന്യൂസിലാന്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ഒരു ഐസിസി ടൂര്‍ണമെന്റില്‍ 2003ന് ശേഷം ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഇന്ത്യയെ അവസാനമായി ന്യൂസിലാന്‍ഡ് തോല്‍പ്പിച്ചത്. 

എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ട്വന്റി20യില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് 10 വര്‍ഷം കാത്തിരിക്കേണ്ടതായി വന്നു. 2017 നവംബര്‍ ഒന്നിനാണ് ന്യൂസിലാന്‍ഡിനെ ഇന്ത്യ ആദ്യമായി തോല്‍പ്പിക്കുന്നത്. കോഹ് ലിക്ക് കീഴിലായിരുന്നു ഇത്. 

ന്യൂസിലാന്‍ഡിനെ അവരുടെ മണ്ണില്‍ ചെന്ന് തോല്‍പ്പിച്ചു

അന്ന് പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ ന്യൂസിലാന്‍ഡ് ജയം പിടിച്ചു. മഴ കളി മുടക്കിയ മൂന്നാമത്തെ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ കോഹ് ലിക്ക് കീഴില്‍ ഇന്ത്യ ജയിച്ചു. പിന്നാലെ 2020ലെ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലും കോഹ് ലിക്ക് കീഴില്‍ ഇന്ത്യ ന്യൂസിലാന്‍ഡിന് എതിരെ ജയിച്ചു. 

അന്ന് ട്വന്റി20 പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതില്‍ നാലിലും ഇന്ത്യയെ നയിച്ചത് കോഹ് ലിയാണ്. അഞ്ചാമത്തെ കളിയില്‍ ഇന്ത്യയെ നയിച്ചത് രോഹിത്തും. ന്യൂസിലാന്‍ഡിന് എതിരെ ആറ് ജയവും ഒരു തോല്‍വിയുമാണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com