83 പന്തില്‍ 114 റണ്‍സുമായി ബാബര്‍; 349 റണ്‍സിന്റെ റെക്കോര്‍ഡ് ചെയ്‌സ് ജയവുമായി പാകിസ്ഥാന്‍

329 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ഇതുവരെയുള്ള പാകിസ്ഥാന്റെ ഉയര്‍ന്ന ചെയ്‌സിങ് ജയം
ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ ബാബര്‍ അസം/ഫോട്ടോ: എഎഫ്പി
ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ ബാബര്‍ അസം/ഫോട്ടോ: എഎഫ്പി

ലാഹോര്‍: ഏകദിന ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ ചെയ്‌സിങ് ജയത്തിലേക്ക് എത്തി പാകിസ്ഥാന്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലാണ് റണ്‍മല താണ്ടി പാകിസ്ഥാന്‍ ജയം പിടിച്ചത്. 

329 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ഇതുവരെയുള്ള പാകിസ്ഥാന്റെ ഉയര്‍ന്ന ചെയ്‌സിങ് ജയം. 2014ല്‍ ബംഗ്ലാദേശിന് എതിരെ ആയിരുന്നു അത്. 2007ല്‍ ഇന്ത്യക്ക് എതിരെ മൊഹാലിയില്‍ 322 റണ്‍സും പാകിസ്ഥാന്‍ പിന്തുടര്‍ന്ന് ജയിച്ചിരുന്നു. 

ബാബര്‍ അസമും ഇമാമും ചേര്‍ന്ന് 111 റണ്‍സും കൂട്ടിച്ചേര്‍ത്തു

ഓസ്‌ട്രേലിയ മുന്‍പില്‍ വെച്ച 349 റണ്‍സ് ആറ് വിക്കറ്റ് കയ്യില്‍ വെച്ച്, ഒരോവര്‍ ശേഷിക്കെ പാകിസ്ഥാന്‍ മറികടന്നു. 83 പന്തില്‍ നിന്ന് 114 റണ്‍സ് അടിച്ചെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസം ആണ് കളിയിലെ താരം. 11 ഫോറും ഒരു സിക്‌സും ബാബറിന്റെ ബാറ്റില്‍ നിന്ന് വന്നു. 

ഇമാം ഉള്‍ ഹഖും സെഞ്ചുറി കണ്ടെത്തി. 97 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി 106 റണ്‍സോടെയാണ് ഇമാം മടങ്ങിയത്. ഓപ്പണിങ്ങില്‍ ഫഖര്‍ സമനും ഇമാമും ചേര്‍ന്ന് 118 റണ്‍സ് കണ്ടെത്തി. 67 റണ്‍സ് എടുത്താണ് ഫഖര്‍ മടങ്ങിയത്. ബാബര്‍ അസമും ഇമാമും ചേര്‍ന്ന് 111 റണ്‍സും കൂട്ടിച്ചേര്‍ത്തു. 

മുഹമ്മദ് റിസ്വാനെ കൂട്ടുപിടിച്ച് 80 റണ്‍സ് കണ്ടെത്താനും ബാബറിന് കഴിഞ്ഞു. ഈ 80 റണ്‍സില്‍ 60 റണ്‍സും വന്നത് ബാബറിന്റെ ബാറ്റില്‍ നിന്നാണ്. ഖുഷ്ദില്‍ ഷായും തകര്‍ത്തടിച്ചതോടെ ഒരോവര്‍ ശേഷിക്കെ പാകിസ്ഥാന്‍ ജയം പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com