തുടരെ രണ്ടാം തോല്‍വി; ഐപിഎല്‍ ചരിത്രത്തിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും മോശം തുടക്കം

ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റാണ് പതിനഞ്ചാം ഐപിഎല്‍ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങുന്നത്
ലഖ്‌നൗവിന് എതിരെ എംഎസ് ധോനിയുടെ ബാറ്റിങ്/ഫോട്ടോ: പിടിഐ
ലഖ്‌നൗവിന് എതിരെ എംഎസ് ധോനിയുടെ ബാറ്റിങ്/ഫോട്ടോ: പിടിഐ

മുംബൈ: ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റാണ് പതിനഞ്ചാം ഐപിഎല്‍ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങുന്നത്. ഇതാവട്ടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കവും. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യമായാണ് അവരുടെ ആദ്യ രണ്ട് ഐപിഎല്‍ മത്സരങ്ങളിലും തോല്‍ക്കുന്നത്. പതിനഞ്ചാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കൊല്‍ക്കത്ത ചെന്നൈയെ തോല്‍പ്പിച്ചത്. സീസണിലെ തങ്ങളുടെ രണ്ടാമത്തെ കളിയിലേക്ക് എത്തിയപ്പോള്‍ റണ്‍ ഒഴുകിയ ബ്രബോണ്‍ സ്‌റ്റേഡിയത്തില്‍ ചെന്നൈ കണ്ടെത്തിയ 210 റണ്‍സം ജയം പിടിക്കാന്‍ പ്രാപ്തമായിരുന്നില്ല. ലഖ്‌നൗ തകര്‍പ്പന്‍ ചെയ്‌സിലൂടെ ജയിച്ചു കയറി. 

2020 സീസണിന്റെ ഓര്‍മയില്‍ ആരാധകര്‍

സീസണിലെ ആദ്യ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ക്യാപ്റ്റന്‍സി മാറ്റം ധോനി പ്രഖ്യാപിച്ചത്. രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക് ക്യാപ്റ്റന്‍സി നല്‍കിയെങ്കിലും ഗ്രൗണ്ടില്‍ ധോനി ക്യാപ്റ്റന്‍ തന്നെയായി തുടരുന്നു. ഇതിനെതിരേയും വിമര്‍ശനങ്ങള്‍ ഉയരുന്നു. 

സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയ വഴിയിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ 2020 സീസണിന്റെ ഭയപ്പെടുത്തുന്ന ഓര്‍മയാണ് ആരാധകരുടെ മുന്‍പില്‍ ഇപ്പോള്‍ തെളിയുന്നത്. ഏഴാം സ്ഥാനത്താണ് അന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫിനിഷ് ചെയ്തത്. 14 കളിയില്‍ നിന്ന് നേടിയത് 6 പോയിന്റ് മാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com