വീണ്ടും ഇറാന്റെ കാടത്തം; ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ വനിതകള്‍ക്ക് പ്രവേശനമില്ല

ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ലെബനന് എതിരായ കളിയോട് അനുബന്ധിച്ചായിരുന്നു ഇറാന്‍ സര്‍ക്കാരിന്റെ തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മഷാദ്: ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ വനിതകള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി ഇറാന്‍. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ലെബനന് എതിരായ കളിയോട് അനുബന്ധിച്ചായിരുന്നു ഇറാന്‍ സര്‍ക്കാരിന്റെ തീരുമാനം. 

ലെബനന് എതിരായ കളി കാണാന്‍ രണ്ടായിരത്തോളം സ്ത്രീകള്‍ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇവരെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചില്ല. ഇറാന്റെ നടപടിക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇറാനെ രാജ്യാന്തര തലത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിലക്കണം എന്ന ആവശ്യം ശക്തമായി കഴിഞ്ഞു. 

വനിതാ പ്രവേശനത്തിന്റെ പേരില്‍ ഇറാനെ ഫിഫ വിലക്കിയിരുന്നു

2022ലാണ് ഇറാന്‍ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളിലേക്ക് പ്രവേശനം അനുവദിച്ചത്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതിന്റെ പേരില്‍ നേരത്തെ ഇറാനെ ഫിഫ വിലക്കിയിരുന്നു. 2018ല്‍ സ്റ്റേഡിയത്തില്‍ എത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ട സഹര്‍ എന്ന സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. 

പുരുഷ വസ്ത്രം ധരിച്ച് സ്റ്റേഡിയത്തില്‍ എത്തിയ സഹറിനെ പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ജയിലില്‍ അടക്കാന്‍ വിധി വന്നതോടെയാണ് സഹര്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇതിന് ശേഷവും സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളിലേക്ക് പ്രവേശനം അനുവദിക്കാന്‍ ഇറാന്‍ തയ്യാറായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com