‘ധോനി എന്തിന് ഇടപെടുന്നു? ജഡേജ നയിക്കട്ടെ‘- എതിർപ്പുമായി മുൻ താരങ്ങൾ

ക്യാപ്റ്റനായി ജഡേജ വന്നെങ്കിലും ​ഗ്രൗണ്ടിൽ ഇപ്പോഴും തീരുമാനങ്ങൾ എടുക്കുന്നത് ധോനി തന്നെയാണ്. ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ചെന്നൈയുടെ എക്കാലത്തേയും മോശം തുടക്കമാണ് ഇത്തവണ കാണാൻ കഴിഞ്ഞത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎൽ സീസൺ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് എംഎസ് ധോനി ചെന്നൈ സൂപ്പർ കിങ്സ് നായക സ്ഥാനം ഒഴിഞ്ഞത്. പിന്നാലെ ജഡേജയെ തന്റെ പിൻ​ഗാമിയായി വാഴിച്ചതും ധോനിയുടെ താത്പര്യത്തിന് പുറത്താണ്. ക്യാപ്റ്റനായി ജഡേജ വന്നെങ്കിലും ​ഗ്രൗണ്ടിൽ ഇപ്പോഴും തീരുമാനങ്ങൾ എടുക്കുന്നത് ധോനി തന്നെയാണ്. ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ചെന്നൈയുടെ എക്കാലത്തേയും മോശം തുടക്കമാണ് ഇത്തവണ കാണാൻ കഴിഞ്ഞത്. 

ഇപ്പോഴിതാ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിട്ടും ടീമിൽ ധോനി നടത്തുന്ന ഇടപെടലുകളിൽ എതിർപ്പ് അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ. അജയ് ജഡേജ, പാർഥിവ് പട്ടേൽ എന്നീ മുൻ ഇന്ത്യൻ താരങ്ങളാണ് ധോനിയുടെ നിലപാടിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ധോനിയുടെ ഇടപെടലിലുള്ള എതിർപ്പ് ഇരുവരും തുറന്നു പറയുകയും ചെയ്തു. 

ക്യാപ്റ്റൻ സ്ഥാനം ധോനി ഒഴിഞ്ഞെങ്കിലും മത്സരങ്ങളിൽ പ്രധാന തീരുമാനങ്ങൾ സ്വീകരിക്കുന്നതു ധോനിയാണെന്നാണ് താരങ്ങൾ പറയുന്നു. ചെന്നൈ ടീമിൽ ധോനി തീരുമാനങ്ങളെടുക്കുന്നതു തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ തുറന്നടിച്ചു. 

‘ധോനി വലിയ താരമാണ്, ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനുമാണ്. പക്ഷേ ഇത് എനിക്ക് ഇഷ്ടപ്പെടുന്നില്ല– അജയ് ജഡേജ പ്രതികരിച്ചു.

പാർഥിവ് പട്ടേലും അജയ് ജഡേജയുടെ നിലപാടിനോടു യോജിച്ചു. ജഡേജയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുകയാണ് വേണ്ടതെന്ന് പാർഥിവ് പറയുന്നു. 

‘പുതിയൊരു നായകനെ ഉണ്ടാക്കിയെടുക്കാനാണ് താത്പര്യമെങ്കിൽ, ജഡേജയ്ക്കു കൂടുതൽ സ്വാതന്ത്ര്യം നൽകുകയാണു വേണ്ടത്. ജഡേജയെ നയിക്കാൻ അനുവദിച്ചാൽ മാത്രമേ അദ്ദേഹത്തിന് ക്യാപ്റ്റനാകാൻ സാധിക്കൂ. തെറ്റുകളിൽ നിന്നാണു പാഠം പഠിക്കേണ്ടത്‘- പാർഥിവ് വ്യക്തമാക്കി. 

വായിക്കാം ഈ വാർത്ത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com