'പെയിന്‍ കില്ലര്‍ കഴിച്ചാണ് ഇറങ്ങിയത്'; സിഡ്‌നി ടെസ്റ്റിന് ഇടയിലെ സംഭവം വെളിപ്പെടുത്തി ഋഷഭ് പന്ത് 

കമിന്‍സ്, ഹെയ്‌സല്‍വുഡ്, സ്റ്റാര്‍ക്ക് എന്നിവരുടെ അതിവേഗത്തിലെ ഡെലിവറികളാണ് ഞാന്‍ നേരിടേണ്ടി വന്നത്
സിഡ്‌നി ടെസ്റ്റിനിടയില്‍ റിഷഭ് പന്തിന് പരിക്ക്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
സിഡ്‌നി ടെസ്റ്റിനിടയില്‍ റിഷഭ് പന്തിന് പരിക്ക്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

മുംബൈ: 2021ലെ സിഡ്‌നി ടെസ്റ്റില്‍ കളിയുടെ ഗതി തിരിച്ചായിരുന്നു ഋഷഭ് പന്തിന്റെ ബാറ്റിങ്. അന്ന് താന്‍ ക്രീസിലേക്ക് ഇറങ്ങിയത് വേദന കടിച്ചമര്‍ത്തിയാണെന്നാണ് ഋഷഭ് പന്ത് പറയുന്നത്. 

പരമ്പരയില്‍ എനിക്ക് ആദ്യത്തെ അവസരം ലഭിച്ചത് രണ്ടാമത്തെ ടെസ്റ്റിലാണ്. 27-30 റണ്‍സ് ആണ് ഞാന്‍ സ്‌കോര്‍ ചെയ്തത്. ആ ടെസ്റ്റ് നമ്മള്‍ ജയിച്ചു. പരമ്പരയിലേക്ക് നമ്മള്‍ തിരിച്ചെത്തി. മൂന്നാം ടെസ്റ്റില്‍ 400 റണ്‍സ് ആണ് രണ്ടാം ഇന്നിങ്‌സില്‍ അവര്‍ നമുക്ക് മുന്‍പിലേക്ക് നല്‍കിയത്, ഋഷഭ് പന്ത് പറയുന്നു. 

ആദ്യ ഇന്നിങ്‌സില്‍ പരിക്കേറ്റിരുന്നു. ബൗണ്‍സര്‍ കൊണ്ട് എന്റെ കൈമുട്ടിനാണ് പരിക്കേറ്റത്. കൈ അനക്കാന്‍ പറ്റുന്നുണ്ടായില്ല. രണ്ടാം ഇന്നിങ്‌സില്‍ സാഹയാണ് കീപ്പ് ചെയ്തത്. സ്‌കാന്‍ ചെയ്തപ്പോള്‍ എല്ലിന് പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ വലിയ പരിക്കായിരുന്നില്ല അത്. പക്ഷേ വേദന സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

ബാറ്റ് ശരിയായ വിധം പിടിക്കാന്‍ പോലും കഴിഞ്ഞില്ല

ഞാന്‍ ബാറ്റ് ചെയ്യണം എന്നുള്ളതിനാല്‍ വേദന മാറാനുള്ള ഇഞ്ചക്ഷന്‍ എടുത്ത് നെറ്റ്‌സില്‍ പരിശീലനവും നടത്തി ക്രീസിലേക്ക് ബാറ്റിങ്ങിനായും ഇറങ്ങി. ബാറ്റ് ശരിയായ വിധം പിടിക്കാന്‍ പോലും വേദന മൂലം എനിക്ക് കഴിഞ്ഞില്ല. കമിന്‍സ്, ഹെയ്‌സല്‍വുഡ്, സ്റ്റാര്‍ക്ക് എന്നിവരുടെ അതിവേഗത്തിലെ ഡെലിവറികളാണ് ഞാന്‍ നേരിടേണ്ടി വന്നത്. 

മറ്റ് ചോയിസ് ഇല്ല, കളിക്കാതെ പറ്റില്ലെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ആദ്യം മത്സരം ജയിക്കുക എന്ന ലക്ഷ്യം ഉണ്ടായില്ല. സമനിലയായിരുന്നു ലക്ഷ്യം. എന്നെ അഞ്ചാമത് ബാറ്റിങ്ങിന് ഇറക്കി ഞാന്‍ പുറത്തായാലും പിന്നെ വരുന്ന ബാറ്റേഴ്‌സിന് കളി സമനിലയിലേക്ക് എത്തിക്കാന്‍ കഴിയും എന്ന് വിലയിരുത്തി. 

ഉച്ചഭക്ഷണത്തിന് മുന്‍പ് രഹാനെ പുറത്തായി. ഈ സമയം എനിക്ക് വലിയ സമ്മര്‍ദമായിരുന്നു ഉള്ളില്‍. ഓസീസ് താരങ്ങളുടെ സ്ലെഡ്ജിങ് ഒരുവശത്ത്. എന്നാല്‍ ബൗണ്ടറിയും സിക്‌സും നേടാന്‍ കഴിഞ്ഞതോടെ ഞാന്‍ എന്റെ വേദന മറക്കാന്‍ തുടങ്ങി. പൂജാരയ്‌ക്കൊപ്പം നിന്ന് കൂട്ടുകെട്ടുണ്ടാക്കി. അതോടെ കളിയുടെ ഗതി മാറി. 

കളി ജയിക്കാന്‍ സാധിക്കും എന്ന സാഹചര്യത്തിലേക്ക് എത്തി. 97 റണ്‍സാണ് ഞാന്‍ എടുത്തത്. എനിക്ക് സങ്കടമുണ്ടായി. സെഞ്ചുറി നഷ്ടമായതില്‍ അല്ല. ഇന്ത്യക്കായി എനിക്ക് അവിടെ ടെസ്റ്റ് ജയിക്കാന്‍ കഴിയുമായിരുന്നു. പിന്നാലെ അശ്വിനും വിഹാരിയും ചേര്‍ന്ന് ടെസ്റ്റ് സമനിലയിലാക്കി, ഋഷഭ് പന്ത് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com